Gulf

സോഷ്യല്‍ ഫോറം മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

സോഷ്യല്‍ ഫോറം മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു
X


ദമ്മാം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള ഘടകം മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ തിരഞ്ഞെടുക്കപ്പെട്ട 30ഓളം പേര്‍ക്ക് ദമ്മാം റോസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിശീലന കളരിയില്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അബ്ദുല്‍ അലി കളത്തിങ്ങല്‍ വാര്‍ത്താ റിപോര്‍ട്ടിങ് വിഷയത്തിലും ദൃശ്യ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെന്ന വിഷയത്തില്‍ അഹ്മദ് യൂസുഫും പ്രോജക്ടറിന്റെ സഹായത്തോടെ ക്ലാസ്സെടുത്തു. സോഷ്യല്‍ ഫോറം ദമ്മാം കേരള ഘടകം വൈസ് പ്രസിഡന്റ് സലീം മുഞ്ചക്കല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍തൊടി സ്വാഗതവും അന്‍സാര്‍ കോട്ടയം നന്ദിയും പറഞ്ഞു. മൂസാന്‍ പൊന്മള, സാബിര്‍ തിരുവനന്തപുരം, മന്‍സൂര്‍ ആലംകോട്, നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it