സോളാര്‍ കമ്മീഷന്റെ കാലാവധി ഒക്‌ടോബര്‍ 27 വരെ നീട്ടി

കൊച്ചി: സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്റെ കാലാവധി ഏപ്രില്‍ 27 മുതല്‍ ആറു മാസത്തേക്കു കൂടി നീട്ടി നല്‍കാന്‍ ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതോടെ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒക്‌ടോബര്‍ 27 വരെ സമയം ലഭിക്കും.
ഏപ്രില്‍ 27 ഓടെ കമ്മീഷന്റെ കാലാവധി രണ്ടരവര്‍ഷം പൂര്‍ത്തിയാവാനിരിക്കെയാണ് കാലാവധി നീട്ടുന്നത്. കമ്മീഷനില്‍ തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സാക്ഷികള്‍ എത്തുന്ന സാഹചര്യമുണ്ട്. ഇവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ചില സാക്ഷികള്‍ വിസ്താരത്തിന് ഹാജരാവാതിരിക്കുകയും ചെയ്യുന്നു. കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ അധ്യക്ഷന്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു.
Next Story

RELATED STORIES

Share it