Flash News

സോമാലിയ ഹോട്ടലില്‍ സ്‌ഫോടനം; 19 മരണം



മൊഗാദിഷു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. തിരക്കേറിയ നഗരത്തിലെ ഒരു ഹോട്ടല്‍ സമുച്ചയിത്തിലായിരുന്നു സ്‌ഫോടനം നടന്നത്. കാറില്‍ സ്‌ഫോടകവസ്തുക്കളുമായെത്തിയ അക്രമിയണ് സംഭവത്തിനു പിന്നിലെന്ന് പോലിസ് അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അല്‍ശബാബ് ഏറ്റെടുത്തു.അതിനിടെ ബുധനാഴ്ച വൈകീട്ടോടെ തെക്കന്‍ മൊഗാദിഷുവിലെ ഹോട്ടലില്‍ തോക്കുധാരികള്‍ 20 പേരെ ബന്ധിയാക്കിയ സംഭവത്തെ തുടര്‍ന്നുണ്ടായ സൈനികനടപടി അവസാനിച്ചു. അക്രമികളായ അഞ്ചു പേരെയും വധിച്ചതോടെയാണ് സൈനിക നടപടി അവസാനിപ്പിച്ചത്. ഹോട്ടലിലെ പാചകക്കാരനെയും അഞ്ചു പെണ്‍കുട്ടികളെയും മരിച്ചനിലയില്‍ കണ്ടെത്തിയതായി പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it