Flash News

സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയ?

സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയ?
X


വാഷിങ്ടണ്‍: ലോകത്തെ ഞെട്ടിച്ച റാന്‍സംവെയര്‍ വൈറസ് ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയെന്ന് അഭ്യൂഹം. സൈബര്‍ സുരക്ഷാ വിദഗ്ദ്ധരാണ് ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയത്. ഉത്തരകൊറിയന്‍ വെബ്‌സൈറ്റില്‍ വാനക്രൈ റാന്‍സംവെയര്‍ വൈറസിന്റെ ആദ്യകാല പതിപ്പുകള്‍ കണ്ടെത്തിയതാണ് സംശയം ബലപ്പെടാന്‍ കാരണം.
ഉത്തരകൊറിയയുടെ ഹാക്കിങ് ഓപ്പറേഷനായ ലാസറസ് ഗ്രൂപ്പുമായി വാന ക്രൈയുടെ ആദ്യപതിപ്പിന് സാമ്യമുണ്ടെന്ന് പ്രമുഖ ആന്റി വൈറസ് നിര്‍മ്മാതാക്കളായ റഷ്യയിലെ കാസ്പര്‍സ്‌കൈ ചൂണ്ടികാട്ടുണ്ട്. ഇസ്രയേല്‍ കേന്ദ്രമായ ഇന്റസര്‍ ലാബ്‌സും ഇതേ സൂചനകള്‍ നല്‍കിയിരുന്നു. ലോകത്തെ ഞെട്ടിച്ച വൈറസ് ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ ഇത് ഒരു പ്രധാന തെളിവാകുമെന്ന് കാസ്പര്‍സ്‌കൈ ചൂണ്ടികാണിക്കുന്നു.
അതേസമയം വൈറസ് ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം കൂടുകയാണ്. ഇന്ത്യയില്‍ കേരളത്തിലും ആന്ധ്രയിലും ഗുജറാത്തിലും ബംഗാളിലും ഇതിനോടകം വാനക്രൈ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗാളില്‍ വൈദ്യുതി വകുപ്പിന് കീഴിലുള്ള കമ്പ്യൂട്ടറുകളാണ് ആക്രമിക്കപ്പെട്ടത്. കേരളത്തില്‍ പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകളിലാണ് വൈറസ് ബാധിച്ചത്.
ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന രീതിയാണ് റാന്‍സംവെയര്‍. 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെ ബിറ്റ് കോയിന്‍ ആയി നല്‍കാനാണ് ആക്രമണകാരികള്‍ ആവശ്യപ്പെടുക.
Next Story

RELATED STORIES

Share it