Flash News

സൈനിക നീക്കങ്ങള്‍ക്ക് തയ്യാറായിരിക്കാന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം

സൈനിക നീക്കങ്ങള്‍ക്ക് തയ്യാറായിരിക്കാന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം
X


ന്യൂഡല്‍ഹി: സൈനിക നീക്കത്തിന് തയ്യാറെടുത്തിരിക്കണമെന്ന് വ്യോമസേനാ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം. വ്യോമസേനയിലെ 12,000 ത്തോളം ഓഫീസര്‍മാര്‍ക്ക് പ്രത്യേകമായി അയച്ച കത്തിലാണ് എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയുടെ നിര്‍ദ്ദേശം. മാര്‍ച്ച് 30 നാണ് കത്തയച്ചിരിക്കുന്നത്. വ്യോമസേനാ മേധാവി ഓരോ ഓഫീസര്‍ക്കും പ്രത്യേകമായി കത്തയക്കുന്നത് ഇതാദ്യത്തെ സംഭവമാണ്. അതിര്‍ത്തിയില്‍ പാകിസ്താനുമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് നിര്‍ദേശം. കത്തിനെക്കുറിച്ച് വ്യോമസേനാ വക്താവ് പ്രതികരിച്ചിട്ടില്ല.

[related]
Next Story

RELATED STORIES

Share it