palakkad local

സൈതലവിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; അഞ്ചു പേര്‍ക്കെതിരേ കേസ്



പട്ടാമ്പി: പോപുലര്‍ഫ്രണ്ട് വല്ലപ്പുഴ ഏരിയ പ്രസിഡന്റും എസ്ഡിപിഐ മുന്‍ജില്ലാ ജനറല്‍ സെക്രട്ടറിയുമായ മച്ചിങ്ങല്‍ സെയ്തലവി എന്ന മാനുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പോലിസ് കേസെടുത്തു. റഷീദ്, ഷിഹാബ്, നാസര്‍, ബാബു, മൊയ്‌നുദ്ദീന്‍ എന്നിവര്‍ക്കതിരെയാണ് പോലിസ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സൈതലവിയെ ഒരുസംഘം സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അതിനിടെ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ കെ വി നാസറിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മറ്റ് അഞ്ചുപേര്‍ക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. വലപ്പുഴയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പോലിസ് നടപടിയെടുക്കുന്നത് പക്ഷപാതപരമാാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പോപുലര്‍ഫ്രണ്ട് നേതാവിനെ ആക്രമിച്ച് മേഖലയില്‍ സംഘര്‍ഷത്തിന് തുടക്കമിട്ടത് സിപിഎമ്മാണ്. എന്നാല്‍, സിപിഎം ഓഫിസിലോ പ്രവര്‍ത്തകരുടെ വീട്ടിലോ പരിശോധന നടത്താന്‍ പോലിസ് തയ്യാറായിട്ടില്ല. അതേ സമയം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഷൊര്‍ണൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ വള്ളുവനാടന്‍ ഹൗസില്‍ പോലിസ് റെയ്ഡ് നടത്താനും തയ്യാറായി. നിരവധി പോലിസുകാരെ വിവിധ സ്‌റ്റേഷനുകളില്‍ നിന്നെത്തിച്ച് ഭീകരത സൃഷ്ടിച്ചായിരുന്നു പരിശോധന.
Next Story

RELATED STORIES

Share it