അധ്യാപക ദിനത്തില്‍ 'സെല്‍ഫി വിത്ത് ടീച്ചര്‍'
X
കോഴിക്കോട്: അധ്യാപക ദിനമായ സപ്തംബര്‍ അഞ്ചിന് 'സെല്‍ഫി വിത്ത് ടീച്ചര്‍' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ഏകദിന കാംപയിന് നടത്തുമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ മുഹമ്മദ് ഷമീര്‍ അറിയിച്ചു.
അധ്യാപക ദിനാചരണം കേവലം ചടങ്ങുതീര്ക്കലുകളായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് കാംപസ് ഫ്രണ്ട്് കാംപയിന് എന്നത് ശ്രദ്ധേയമാണ്. പുതിയ കാലത്തെ കാംപസ് പശ്ചാത്തലത്തിലേക്ക് ഗുരു-ശിഷ്യ ബന്ധത്തിന്റെ പവിത്രതയെ പരിചയപ്പെടുത്താന്‍ കൂടിയാണ് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇത്തരം ഒരു കാംപയിനുമായി രംഗത്തിറങ്ങുന്നത്.
അധ്യാപക ദിനത്തില്‍ സംസ്ഥാന വ്യാപകമായി അധ്യാപകരെ ആദരിക്കാനും അവരോടൊപ്പം സെല്‍ഫി എടുത്തു കൊണ്ട് സന്തോഷം പങ്കിടാനും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍ മുഴുവന്‍ വിദ്യാര്‍ഥികളോടും ആഹ്വാനം ചെയ്തു. 'സെല്‍ഫി വിത്ത് ടീച്ചര്‍' കാംപയിന് തന്റെ പ്രിയ അധ്യാപകനെ സന്ദര്‍ശിച്ചു കൊണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് ഉദ്്ഘാടനം ചെയ്യും. വിദ്യാര്‍ഥികള്‍ അധ്യാപകരെ സന്ദര്‍ശിച്ച് സ്നേഹം പങ്കിടാനും അവരോടൊപ്പം സെല്‍ഫി എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനും അബ്ദുല്‍ നാസര്‍ അഭ്യര്‍ഥിച്ചു.
Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT