Flash News

സെന്‍കുമാര്‍ കേസ്:കോടതി ചിലവും വക്കീല്‍ ഫീസും ഉപദേശികളില്‍ നിന്ന് ഈടാക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

സെന്‍കുമാര്‍ കേസ്:കോടതി ചിലവും വക്കീല്‍ ഫീസും ഉപദേശികളില്‍ നിന്ന് ഈടാക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍
X


തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ കേസില്‍ വന്ന സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയായെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. സര്‍ക്കാരിന് ഇത് ഒരു പാഠമാണ്. നിയമ പണ്ഡിതരുടെ ഉപദേശം വരുത്തിയ വിനയാണ്. ഉപദേശികള്‍ക്ക് ഒന്നും വരാനില്ല. ദോഷം എല്‍ഡിഎഫിനാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇത് നിസാരമായി കാണരുത്. കോടതി ചിലവും വക്കീല്‍ ഫീസും ഉപദേശികളില്‍ നിന്ന് ഈടാക്കണം. ഇനി വരുന്ന കാലത്തേക്കുള്ള മുന്നറിയിപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധി വന്നതിന് ശേഷവും തന്റെ പുനര്‍നിയമനം വൈകുന്നതിനെതിരെ ടിപി സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെ കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചതുതന്നെ തെറ്റായ നടപടിയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. കോടതി ചിലവിനായി സര്‍ക്കാര്‍ 25,000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.
Next Story

RELATED STORIES

Share it