kasaragod local

സെക്യൂരിറ്റി ജീവനക്കാരനെ ഓഫിസിനകത്തിട്ട് പൂട്ടി ; ഒരു ദിവസത്തിനു ശേഷം മോചിപ്പിച്ചു



കാഞ്ഞങ്ങാട്: മണപ്പുറം ഫിനാന്‍സ് കാഞ്ഞങ്ങാട് ബ്രാഞ്ചിലെ സെക്യൂരിറ്റി ജിവനക്കാരനെ മാനേജര്‍ ഓഫിസിനകത്ത് നിര്‍ത്തി പുറത്തുനിന്ന് പൂട്ടിയിട്ടു. 24 മണിക്കുര്‍ സമയം ഓഫിസിനകത്ത് ബന്ദിയാക്കപ്പെട്ട സെക്യൂരിറ്റി ജിവനക്കാരനെ യൂനിയന്‍ നേതാക്കളും പോലിസും ഇടപെട്ട് മോചിപ്പിച്ചു. കാഞ്ഞങ്ങാട് കുന്നുമ്മല്‍ റോഡിലെ എസ്ബിടി ശാഖ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പടിഞ്ഞാറുഭാഗത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ശാഖയില്‍ ഡ്യൂട്ടിക്കെത്തിയ നിലേശ്വരം പാലായി സ്വദേശി മോഹനനെ(52) യാണ് ഡ്യൂട്ടി ക്രമീകരണത്തിന്റെ മറവില്‍ ശനിയാഴ്ച വൈകീട്ട് ഓഫിസടച്ച് പോകുമ്പോള്‍ പുറത്തുനിന്ന് പൂട്ടിയിട്ടത്. രാവിലെ പ്രാഥമിക കൃത്യങ്ങള്‍നിര്‍വഹിക്കാന്‍ പോലുമാകതെ വന്നതോടെ സഹപ്രവര്‍ത്തകരെ ഫോണില്‍ ബന്ധപ്പെട്ട് വിവരമറിയിച്ചു. സഹപ്രവര്‍ത്തകര്‍  സെക്യൂരിറ്റി എംപ്ലോയീസ് യൂനിയന്‍(സിഐടിയു) നേതാക്കളെ വിരമറിയിച്ചു. നേതാക്കള്‍ മാനേജറുമായി ബന്ധപ്പെട്ടപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഡ്യൂട്ടി കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള മാനേജ്‌മെന്റ് നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയതതെന്നും തുറക്കാന്‍ നിര്‍വാഹമില്ലെന്ന മറുപടിയാണ് ലഭിച്ചത്. വിവരമറിഞ്ഞ് യൂനിയന്‍ ജില്ലാസെക്രട്ടറി തെരുവത്ത് നാരായണന്‍, പ്രസിഡന്റ് കെ രാജ്‌മോഹന്‍, എസ് അനില്‍കുമാര്‍ വിജയകുമാര്‍, ടി കുട്ട്യന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. നേതാക്കള്‍ ഹൊസ്ദുര്‍ഗ് സിഐയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പോലിസ് ബന്ധപ്പെട്ടിട്ടും മാനേജ്‌മെന്റ് വഴങ്ങാതെ വന്നപ്പോള്‍ സിഐയുടെ നേതൃത്വത്തില്‍ അപായ സൂചകമായ സൈറണ്‍ മുഴിക്കി അപകട സന്ദേശം പരിസരത്ത് നല്‍കി നുറുകണക്കിന് നാട്ടുകാരെ സാക്ഷി നിര്‍ത്തി ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത് ജീവനക്കാരനെ മോചിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it