Flash News

സൂര്യന്‍ ഉദിക്കുമ്പോള്‍ ഉണരും അസ്തമിക്കുമ്പോള്‍ തളരും; അപൂര്‍വ്വ രോഗവുമായി പാകിസ്താനിലെ സഹോദരങ്ങള്‍

സൂര്യന്‍ ഉദിക്കുമ്പോള്‍  ഉണരും അസ്തമിക്കുമ്പോള്‍ തളരും; അപൂര്‍വ്വ രോഗവുമായി പാകിസ്താനിലെ സഹോദരങ്ങള്‍
X
pak-kids-1

കറാച്ചി: സൂര്യന്‍ ഉദിക്കുമ്പോള്‍ അവര്‍ അറിയാതെ ഉണരും പിന്നീട് അതീവ ഊര്‍ജ്ജസ്വലന്‍മാര്‍. സൂര്യന്‍ അസ്തമിക്കുമ്പോള്‍ അവര്‍ തളര്‍ന്ന് അവശരായി ഉറക്കത്തിലേക്ക് പോവുന്നു.  ബലൂജിസ്താനിലെ മിയാന്‍ കുന്തി എന്ന പ്രദേശത്തെ മൂന്ന് സഹോദരങ്ങള്‍ക്ക് ബാധിച്ച അപൂര്‍വ്വ രോഗമാണിത്.സോളാര്‍ കിഡ്‌സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഹാഷിം എന്ന പിതാവിന്റെ ഒന്നും ഒമ്പതും പതിമൂന്നും വയസ്സുള്ള ആണ്‍കുട്ടികള്‍ക്കാണ് ഈ അപൂര്‍വ്വ രോഗം ബാധിച്ചിരിക്കുന്നത്. ഷുഹൈബ്, റാഷിദ്, ഇല്ല്യാസ് എന്നിവരാണ് ശാസ്ത്ര ലോകത്തിന് ചോദ്യചിഹ്നമായി നില്‍ക്കുന്ന സോളാര്‍ കിഡ്‌സ്.

പുലര്‍ച്ചെ നാലോടെ ഇവര്‍ എഴുന്നേല്‍ക്കുന്നു. ഏറെ ഊര്‍ജ്ജസ്വലരായിട്ടാണ് പിന്നീടുള്ള ഇവരുടെ മണിക്കൂറുകള്‍. ഷുഹൈബും റാഷിദും പഠനത്തിലും പിതാവിനെ കൃഷിയില്‍ സഹായിക്കുന്നതിലും ഏറെ മിടുക്കരാണ്.സൂര്യന്‍ തന്റെ അസ്തമയത്തിലേക്ക് പ്രവേശിക്കാനായി നീങ്ങുമ്പോള്‍ മൂവരുടെയും ഊര്‍ജ്ജം നഷ്ടപ്പെടുന്നു. ഇവര്‍ക്ക് തളര്‍ച്ച നേരിടും. അബോധാവസ്ഥയിലേക്ക് നീങ്ങും. പിന്നീട് നീണ്ട ഉറക്കം. അടുത്ത ദിവസം എന്നത്തേയും പോലെ ഇവര്‍ ഉണരും സൂര്യന്റെ ഉദയത്തിനോട് അടുത്ത്് .   ഇവരുടെ ശരീരത്തിലെ ജീവന്റെ ശക്തി സൂര്യനാണ്. സൂര്യന്‍ ഉദിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ മാത്രമാണ് ഇവര്‍ക്ക് ഊര്‍ജ്ജം ലഭിക്കുന്നത്. ശരീരം പ്രതികരിക്കുന്നത് സൂര്യന്റെ വെളിച്ചത്തോട് മാത്രമാണ്. ശാസ്ത്ര ലോകത്തിന് ഈ രോഗം ഒരു വെല്ലുവിളി ആയി മാറിയിരിക്കുകയാണ്.
ഹാഷിമിന്റെ മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്കും ഒരു മകനും ഈ രോഗം ബാധിച്ചിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്. ജന്‍മനാ ഹാഷിമും റാഷിദും ഇല്ല്യാസും ഈ രോഗബാധിതരാണെന്ന് പിതാവ് ഹാഷിം പറയുന്നു. സൂര്യന്റെ ആദ്യ കിരണങ്ങള്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ തന്റെ മക്കള്‍ ഉറക്കമുണരുന്നു. സൂര്യന്റെ അവസാന വെളിച്ചം ഭൂമിയില്‍ നിന്ന് മാറുമ്പോള്‍ അവര്‍ തളര്‍ന്ന് നീണ്ട ഉറക്കത്തിലേക്ക് നീങ്ങുന്നു-ഹാഷിം പറയുന്നു.

pak-kids-2
ചിലപ്പോള്‍ സൂര്യന്‍  ഉദിക്കുന്നതിന്റെ ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് ഇവര്‍ എഴുന്നേല്‍ക്കുന്നു. മഴക്കാലത്തും മേഘം ഇരുണ്ട സമയത്തും ഈ ക്രമം തുടരുന്നു. എന്റെ മക്കള്‍ പഠിക്കുന്നു, ക്രിക്കറ്റ് കളിക്കുന്നു, ജോലിയെടുക്കുന്നു, ആടുകളെ മേയ്ക്കുന്നു അവര്‍ക്ക് ഒന്നിനും ഒരു പരാതിയുമില്ല. അവര്‍ അവര്‍ക്ക് കഴിയുന്ന എല്ലാം ചെയ്യുന്നു. ഒരു പരാതിയുമില്ലാതെ. അവരുടെ അസുഖത്തെ കുറിച്ചു പോലും അവര്‍ക്ക് വിഷമമില്ല.തന്റെ മക്കളുടെ ഈ അപൂര്‍വ്വ രോഗം ദിവസം മുഴുവനും ഇല്ലാ എന്നതില്‍ താന്‍ ഭാഗ്യവാനാണെന്ന് പിതാവ് പറയുന്നു. ദിവസത്തിന്റെ പാതി ഭാഗമല്ലേ തന്റെ മക്കള്‍ അബോധാവസ്ഥയിലേക്ക് നീങ്ങുന്നതെന്നും ഹാഷിം ചോദിക്കുന്നു. അവരുടെ അസുഖത്തെ കുറിച്ച് അവര്‍ ബോധവാന്‍മാരാണെന്നും അവര്‍ അതിനോട് പൊരുത്തപ്പെട്ടിരിക്കുകയാണെന്നും ഹാഷിം പറയുന്നു.
മെഡിക്കല്‍ സയന്‍സിലെ ആദ്യത്തെ കേസാണ് ഇവരുടെതെന്നും പാക് ഡോക്ടര്‍മാരുടെ വിദഗ്ധസംഘം പറയുന്നു. ഈ രോഗം എന്താണെന്ന് മെഡിക്കല്‍ ലോകം  ഇതുവരെ  കണ്ടുപിടിച്ചിട്ടില്ല. നിരവധി പരിശോധനകളും പരീക്ഷണങ്ങളും നടത്തിയെങ്കിലും ഈ രോഗമെന്താണെന്ന് ശാസ്ത്രത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.പാകിസ്താനില്‍ മാത്രമല്ല ഇവരുടെ അസുഖത്തെക്കുറിച്ച് അറിയാന്‍ അമേരിക്കന്‍ സംഘവും ശ്രമിച്ചിരുന്നു.ഇന്നാല്‍ ശാസ്ത്രത്തിന് ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ് ഈ സോളാര്‍ കിഡ്‌സ്.
Next Story

RELATED STORIES

Share it