thiruvananthapuram local

സൂര്യതാപം ഏറ്റെന്ന് കണ്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ചികില്‍സ നല്‍കി

കാട്ടാക്കട: ആരോഗ്യ വകുപ്പ് പരിശോധനയില്‍ സൂര്യതാപം ഏറ്റതായി കണ്ടെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ചികില്‍സ നല്‍കി. വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊടും വെയിലില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കുണ്ടമണ്‍ ഭാഗത്തു സൂര്യതാപം ഏല്‍ക്കുംവിധമാണ് തൊഴിലാളികളെ കേബിള്‍ പണി ചെയ്യിപ്പിക്കുന്നതെന്ന് കണ്ടെത്തി.
തുടര്‍ന്ന് ജോലി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും കോണ്‍ട്രാക്ടര്‍ ഷാജിക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കുകയും ചെയ്തു. ചെറിയ തോതില്‍ സൂര്യതാപം ഏറ്റതായി സംശയിക്കുന്ന തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളെ പൊറ്റയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികില്‍സ നല്‍കി. ഇവരോടൊപ്പം ഉണ്ടായിരുന്ന കൈക്കുഞ്ഞിനും ശരീരത്തില്‍ പലയിടത്തായി പാടുകള്‍ കണ്ടെത്തി.
ഇടയ്ക്കിടെ മഴ ലഭിക്കുന്നെങ്കിലും വെയില്‍ കാഠിന്യം കുറയുന്നില്ല. രാവിലെ 11നു ശേഷം 3 വരെ പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്നും വെയില്‍ കാഠിന്യമുള്ള സമയങ്ങളില്‍ ജോലി ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. കൂടാതെ ഇതര സംസ്ഥാന സ്ത്രീ തൊഴിലാളികള്‍ കൈ കുഞ്ഞുങ്ങളെയും കൊണ്ട് ജോലിക്കായി എത്തുന്നത്. ഇവരെ റോഡരികിലും കട വാരാന്തകളിലും ഇരുത്തിയാണ് മുതിര്‍ന്നവര്‍ ജോലിക്ക് പോകുന്നത്. കരാറുകാര്‍ ഇവരുടെ സുരക്ഷ ഉറപ്പക്കണമെന്ന് അധികൃതര്‍ പറഞ്ഞു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്, രാജീവ്, അരവിന്ദ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ലൂയിസ സെബാസ്റ്റ്യന്‍ എന്നിവരാണ് പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it