kozhikode local

സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ മരുന്നില്ല

കോഴിക്കോട്: മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയല്‍ ആവശ്യത്തിനു മരുന്നില്ലാതെ രോഗികള്‍ വലയുന്നു. ആശുപത്രിക്കകത്ത് മെഡിക്കല്‍ സ്റ്റോര്‍ ഉണ്ടെങ്കിലും പല മരുന്നുകളും മെഡിക്കല്‍ സ്‌റ്റോറില്‍ ഇല്ല. കാര്‍ഡിയോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി, യൂറോളജി, നെഫ്രോളജി, തൊറാസിക് സര്‍ജറി എന്നീ വാര്‍ഡുകളിലെ രോഗിക ള്‍ വില കൂടിയ പല മരുന്നുക ള്‍ക്കും സ്വകാര്യ മെഡി. ഷോപ്പുകളെയാണ് ആശ്രയിക്കുന്നത്.
ദിവസേന അഞ്ഞൂറിലധികം രോഗികള്‍ ഒപി യിലെത്തുന്ന ഇവിടെ രക്തപരിശോധനക്കും സംവിധാനമില്ല. സ്വകാര്യ ലാബിനെയാണ് രോഗികള്‍ പ്രധാനമായും ആശ്രയിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴു വര്‍ഷത്തിലധികമായി. ഇനിയും ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ മടിച്ചു നില്‍ക്കുകയാണ്.
കോടിക്കള്‍ ചെലവഴിച്ചു സ്ഥാപിച്ച പല യന്ത്രങ്ങളും ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്. ന്യൂറോ സര്‍ജറി ഒപികളില്‍ വളരെ വൈകിയാണ് ഡോക്ടര്‍മാര്‍ എത്തുന്നത്. രാവിലെ അഞ്ചു മുതല്‍ ഒപി കളില്‍ കാത്തു നില്‍ക്കുന്ന ദുരെ സ്ഥലങ്ങളില്‍ നിന്നു വരുന്നവരാണ്.
ഡോക്ടര്‍മാര്‍ എത്തുമ്പോഴേക്കും 11 മണി കഴിയും. പ്രധാന ഡോക്ടര്‍മാര്‍ മിക്കപ്പോഴും ഉണ്ടാവാറില്ല. ഹൗസ് സര്‍ജന്‍മാരും പിജി ഡോക്ടര്‍മാരുമാണ് രോഗികളെ പലപ്പോഴും പരിശോധിക്കുന്നത്. ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തിയതു മുതല്‍ രോഗികളുടെ പരിശോധന താളം തെറ്റിയ നിലയിലാണ്. സര്‍ക്കാരിനോടുള്ള പ്രതിഷേധം പാവപ്പെട്ട രോഗികളെയാണ് ബാധിക്കുന്നത്. മലബാറിലെ വിവിധ മേഖലകളില്‍ നിന്നും വരുന്ന രോഗികളുടെ പ്രധാന ആശ്രയകേന്ദ്രമാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി.
ഓപറേഷന്‍ തിയേറ്ററില്‍ ആവശ്യത്തിനു ടേബിളുകള്‍ ഇല്ലാത്തതു കാരണം തൊറാസിക് സര്‍ജറി വേണ്ട രോഗികള്‍ക്ക് മാസങ്ങളുടെ കാത്തിരിപ്പു തുടരുന്നു. ബൈപാസ് സര്‍ജറിക്കും ആ ന്‍ജിയോ പ്ലാസ്റ്റി തുടങ്ങിയവക്കും കാത്തിരിപ്പു തുടരുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാത്തതും രോഗികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു.
Next Story

RELATED STORIES

Share it