Flash News

സുഹറാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസ്: നാല് സാക്ഷികള്‍ കൂടി കൂറുമാറി

സുഹറാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസ്: നാല് സാക്ഷികള്‍ കൂടി കൂറുമാറി
X
ന്യൂഡല്‍ഹി: സുഹറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സാക്ഷികളായ നാലുപേര്‍ കൂടി കൂറുമാറി. 59 സാക്ഷികളുള്ള കേസില്‍ മൊത്തം 42 സാക്ഷികളാണ് ഇതുവരെ കൂറുമാറിയതെന്ന് അന്വേഷണ ഏജന്‍സിയായ സിബിഐ വ്യക്തമാക്കി. സുഹ്‌റാബുദീന്‍ ശൈഖിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെടുത്ത വസ്തുക്കള്‍ തിരിച്ചറിയാനാവുന്നില്ലെന്നാണ് കൂറുമാറിയ ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ സാലി ഭാരത് ബായി, മഹേഷ് ഭായി ഷായും ലോഡിങ് തൊഴിലാളി പ്രശാന്ത് പട്ടേല്‍, സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപകനായ മെഹുല്‍ ഷാ എന്നിവര്‍ പറഞ്ഞത്. ഭീകരവിരുദ്ധ സേന കണ്ടെടുത്തതാണ് ഈ വസ്തുക്കള്‍. സിബിഐ കോടതി ജഡ്ജ് എസ്‌ജെ.ശര്‍മയുടെ ബെഞ്ചിലാണ് കേസ് നടക്കുന്നത്.



പോലിസ് എഴുതി ഉണ്ടാക്കിയ രേഖകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു. പോലിസ് എന്താണ് എഴുതിയിട്ടുള്ളതെന്ന് തങ്ങള്‍ക്കറിയില്ല. തങ്ങള്‍ക്ക് വായിക്കാനറിയില്ലെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ സംഭവസ്ഥലത്ത് ഏതൊക്കെ പോലിസ് ഓഫിസര്‍മാരാണ് ഉണ്ടായിരുന്നത് എന്ന കാര്യം അറിയില്ലെന്നും ഇവര്‍ പറഞ്ഞു.
2005 നവംബര്‍ 26നാണ് സുഹ്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും വ്യാജ ഏറ്റുമുട്ടലിലൂടെ ഗുജറാത്ത് ഭീകരവിരുദ്ധ സേന വെടിവച്ചുകൊന്നത്. 2006 ഡിസംബര്‍ 26ന് ഏറ്റുമുട്ടല്‍ കൊലപാതകത്തിന് സാക്ഷിയായിരുന്ന െ്രെഡവര്‍ തുളസീറാം പ്രജാപതിയും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
Next Story

RELATED STORIES

Share it