Flash News

സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്

സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്
X


തിരുവനന്തപുരം : പുതുച്ചേരിയില്‍ വ്യാജമേല്‍വിലാസം ഉപയോഗിച്ച് ആഡംബരക്കാര്‍ രജിസ്റ്റര്‍ ചെയ്തതിനും അമിത വേഗതയില്‍ വാഹനമോടിച്ചതിന്റെ പേരില്‍ ചുമത്തിയ പിഴ അടക്കാത്തതിനും  രാജ്യസഭാംഗവും സിനിമാതാരവുമായ സുരേഷ് ഗോപിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. 30 ലക്ഷംവരെ നികുതി നല്‍കേണ്ടിവരുമായിരുന്ന സ്ഥാനത്ത് പുതുച്ചേരിയില്‍ രണ്ടു ലക്ഷം രൂപയ്ക്കുള്ളില്‍ നികുതി ഒടുക്കിയത് സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്നാരോപിച്ചാണ് നിയമനടപടി.
മറ്റൊരു സംസ്ഥാനത്തുനിന്ന് വാങ്ങുന്ന വാഹനം 13 മാസത്തിനകം സ്വന്തം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം പാലിക്കാതെ ഒരു കാര്‍ ഏഴു വര്‍ഷമായും മറ്റൊന്ന് കാര്‍ 17 മാസമായും പുതുച്ചേരി രജിസ്‌ട്രേഷനില്‍ത്തന്നെ സുരേഷ്‌ഗോപി ഉപയോഗിക്കുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it