സുരക്ഷാ സംവിധാനം വിപുലമാക്കണം: ശാസ്ത്രസാങ്കേതിക വിദഗ്ധര്‍

തിരുവനന്തപുരം/കണ്ണൂര്‍: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളതീരത്തെ ദുരന്ത സാധ്യതാ മേഖലയായി കണ്ട് സുരക്ഷാ സംവിധാനങ്ങള്‍ വിപുലവും ശക്തവുമായി നടപ്പാക്കണമെന്ന് ശാസ്ത്ര സാങ്കേതിക വിദഗ്ധരുടെ സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
മല്‍സ്യത്തൊഴിലാളികള്‍ക്ക് ദുരന്ത മുന്നറിയിപ്പ് നല്‍കാന്‍ ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത “നാവിക്’ സാങ്കേതികവിദ്യ (നാഷനല്‍ റിമോട്ട് സെന്‍സിങ്) പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് കൂടി ലഭ്യമാവുന്ന വിധത്തില്‍ നവീകരിച്ച് നടപ്പാക്കണം. ഉപഗ്രഹാധിഷ്ഠിത ഫോണ്‍, വയര്‍ലസ്, റേഡിയോ സംവിധാനങ്ങളും അന്തര്‍ദേശീയ നിലവാരത്തില്‍ പരിഷ്‌കരിച്ച് മല്‍സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കണം. ഇതോടൊപ്പം പരമ്പരാഗത മല്‍സ്യത്തൊളിലാളികളുടെ കടലറിവുകളും ശാസ്ത്ര അറിവുകളും തമ്മില്‍ സംയോജിപ്പിക്കണമെന്നും മല്‍സ്യത്തൊഴിലാളി ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് കമ്യൂണിറ്റി റേഡിയോ അടക്കമുള്ള ആശയവിനിമയ ശൃംഖല സ്ഥാപിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
യോഗത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച് പെരേര അധ്യക്ഷത വഹിച്ചു. ദേശീയ റിമോട്ട് സെന്‍സിങ് സെന്റര്‍ മുന്‍ ഡയറക്ടര്‍ ഡോ. വി കെ ദത്‌വാള്‍, ഡോ. രാജീവന്‍, ഡോ. താരാ, ഡോ. ലീല എഡ്വിന്‍, ഡോ. സോമന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it