malappuram local

സുരക്ഷാഭിത്തിയില്ലാത്ത കലുങ്ക് അപകടഭീതിയുയര്‍ത്തുന്നു

എടപ്പാള്‍: സംസ്ഥാന പാതയില്‍ എടപ്പാള്‍ അണ്ണക്കമ്പാടില്‍ സുരക്ഷാഭിത്തി തകര്‍ന്ന കലുങ്ക് അപകടഭീതിയുയര്‍ത്തുന്നു. എടപ്പാള്‍ റിലയന്‍സ് പമ്പിനു സമീപത്താണ് സംഭവം. ഇറക്കത്തോടു കൂടിയ വളവും അഞ്ചടിയോളം താഴ്ച വരുന്ന അഴുക്കുചാലും ഇതിനോടനുബന്ധിച്ചാണ് സ്ഥിതി ചെയ്യുന്നത്. നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള ഇവിടെ തലനാരിഴയ്ക്കാണ് പലതും ഒഴിഞ്ഞു പോയത്.
ഇരുചക്രവാഹനങ്ങള്‍ക്കാണ് ഈ മേഖല കൂടുതല്‍ ഭീതിയുണര്‍ത്തുന്നത്. പൊതുമരാമത്ത് സ്ഥാപിച്ച ചെറിയ റിഫഌക്ടര്‍ മാത്രമാണ് മുന്നറിയിപ്പായിട്ടുള്ളത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അപകടങ്ങള്‍ കുറയ്ക്കാനായുള്ള നടപടികള്‍ നടന്നുവരുകയാണങ്കിലും ഇത്തരം ചതിക്കുഴികളില്‍ ശ്രദ്ധ പതിയാതെ പോവുകയാണ്.
Next Story

RELATED STORIES

Share it