സുബ്രഹ്മണ്യന് സ്വാമിക്കും പരീക്കര്ക്കുമെതിരേ ഇന്ന് അവകാശലംഘന പ്രമേയം
BY Sumeera SMR13 May 2016 4:16 AM GMT
Sumeera SMR13 May 2016 4:16 AM GMT
ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്റ് ചര്‍ച്ചയ്ക്കിടെ നുണ പറഞ്ഞുവെന്നാരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിക്കും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്ക്കുമെതിരേ കോണ്‍ഗ്രസ് ഇന്നു രാജ്യസഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കും. രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ തന്റെ വാദത്തിന് ബലം പകരാന്‍ സ്വാമി വിവരങ്ങള്‍ ശേഖരിച്ച ംംം.ുഴൗൃൗ.രീാ വെബ്സൈറ്റിനെതിരേ അപകീര്‍ത്തിക്കേസ് നല്‍കുമെന്നും എഐസിസി അറിയിച്ചു.
ചര്‍ച്ചയ്ക്കിടെ സ്വാമിയും പരീക്കറും നുണപറഞ്ഞുവെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. ലോക്സഭയില്‍ പരീക്കര്‍ സാധൂകരിച്ച രേഖകള്‍ ഇറ്റാലിയന്‍ കോടതിയുടെ വിധിയല്ല. ഇറ്റാലിയന്‍ കോടതിയുടെ വിധിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തുന്നില്ല. സ്വാമി അടിസ്ഥാനരഹിതമായ ആരോപണമാണുന്നയിച്ചത്. വ്യാജരേഖകള്‍ ഉപയോഗിച്ചാണു സ്വാമി നുണപറഞ്ഞത്. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണു സ്വാമിയും പരീക്കറും ശ്രമിച്ചതെന്നും ഇവര്‍ ആരോപിച്ചു.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT