സുബ്രത റോയിക്ക് നാലാഴ്ചത്തെ പരോള്‍
BY Sumeera SMR7 May 2016 4:44 AM GMT
Sumeera SMR7 May 2016 4:44 AM GMT
ന്യൂഡല്‍ഹി: മാതാവിന്റെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സഹാറ മേധാവി സുബ്രത റോയിക്ക് നാലാഴ്ചത്തെ പരോള്‍ അനുവദിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. മാതാവിന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി തേടുന്ന റോയിയുടെ ഹരജി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ്മാരായ എ ആര് ദവെ, എ കെ സിക്രി എന്നിവരടങ്ങിയ ബെഞ്ച് സ്വീകരിച്ചു. ഇന്നലെ രാവിലെയാണ് റോയിയുടെ മാതാവ് ലഖ്നോയില്‍ മരിച്ചത്. സഹാറ ഡയറക്ടര്‍ അശോക് റോയിക്കും പരോള്‍ അനുവദിച്ചിട്ടുണ്ട്. റോയി രക്ഷപ്പെടാന്‍ ശ്രമിക്കില്ലെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന് കബില്‍ സിബലിന്റെ ഉറപ്പിലാണ് പരോള്‍.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT