kasaragod local

സുബൈദയുടെ കൊലപാതകം ഒരു ദുരന്ത നാടകം പോലെ

കാഞ്ഞങ്ങാട്:ആയംപാറെ ചെക്കിപ്പള്ളത്തെ സുബൈദ എന്ന വീട്ടമ്മയുടെ കൊലപാതകം നടന്നത് ഷേക്‌സ്പിയര്‍ ദുരന്തം നാടകംപോലെയാണ്. ജനുവരി 19നാണ് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 16ന് സുബൈദയുടെ വീടിനടുത്ത ക്വാട്ടേഴ്‌സ് അന്വേഷിച്ചുവന്ന രണ്ടംഗ സംഘവുമായി പരിചയപ്പെട്ടിരുന്നു. ഇവര്‍ ഒറ്റക്ക് താമസിക്കുന്നതാണെന്ന് മനസ്സിലാക്കിയ സംഘം അടുത്ത ദിവസം കവര്‍ച്ചാ ലക്ഷ്യവുമായി ക്വാട്ടേഴ്‌സിന്റെ പേരില്‍ വീണ്ടും വീട്ടിലെത്തുകയായിരുന്നു. വീടുപൂട്ടി സുബൈദ ടൗണിലേക്ക് പോയിരുന്നു. വീട്ടില്‍ ആരെയും കാണാത്തതിനാല്‍ സംഘം ചുവന്ന സ്വിഫ്റ്റ് കാറില്‍ മടങ്ങുന്നതിനിടെയാണ് ബസിറങ്ങി വീട്ടിലേക്കു വരുന്നതു കണ്ടത്. ഇവരെ പിന്തുടര്‍ന്ന രണ്ടംഗ സംഘം വീട്ടിലെത്തി. നിങ്ങള്‍ക്കു ക്വാട്ടേഴ്‌സ് ശരിയായില്ലേയെന്നു സുബൈദ അന്വേഷിച്ചപ്പോള്‍ വാടക നാലായിരമാണെന്നും ശരിയായില്ലെന്നുമായിരുന്നു മറുപടി. പിന്നീട് വെള്ളം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സുബൈദ നാരങ്ങാവെള്ളമെടുത്തു വരുന്നതിനിടെ പിന്നില്‍ നിന്നൊരാള്‍ ക്ലോറോഫോം കരുതിയിരുന്ന തുണിവച്ച് ഇവരുടെ മൂക്ക് ബലമായി പിടിച്ചമര്‍ത്തുകയും മറ്റൊരാള്‍ പിറകില്‍ നിന്നെത്തി പത്തു മിനിറ്റിലേറെ ബലംപിടിക്കുകയുമായിരുന്നു. മരണം സ്ഥിരീകരിക്കാനാവാതിരുന്ന പ്രതികള്‍ ഇവരുടെ പര്‍്ദ്ദ കീറി കൈകാലുകളും മുഖവും വരിഞ്ഞുകെട്ടി വീട് പൂട്ടിയാണ് രക്ഷപെട്ടത്.നാരങ്ങാനീര് നല്‍കിയ ഗ്ലാസില്‍ നിന്നും ലഭിച്ച വിരലടയാളമാണ് പ്രതികളെ കണ്ടെത്താന്‍ പോലിസിനു ഏറെ സഹായകരമായത്. ഒറ്റയ്ക്കു താമസിച്ചിരുന്ന സുബൈദയുടെ പക്കല്‍ വന്‍ ധനമുണ്ടാകുമെന്ന കരുതലാണ് കൃത്യത്തിനു സംഘത്തെ പ്രേരിപ്പിച്ചതെന്നാണ് പോലിസ് പറയുന്നത്. ഇതിലൊരു പ്രതിക്ക് പ്രദേശവുമായി നല്ല ബന്ധമാണ്. ആറു വര്‍ഷം മുമ്പ് ഇയാള്‍ പ്രദേശത്തെ മറ്റൊരു വീട്ടില്‍ ജോലിക്കു നിന്നിരുന്നു.
Next Story

RELATED STORIES

Share it