Flash News

സുബേദാറുടെ പെണ്‍മക്കളുടെ കൊലപാതകം : യുവാവ് അറസ്റ്റില്‍



ലഖ്‌നോ: സുബേദാറുടെ പെണ്‍മക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. സൗരവ് ശര്‍മ(24)യാണു പിടിയിലായത്. ആരതി (24), അന്തിമ (17) എന്നീ സഹോദരിമാരാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. ആരതിയുടെ പരിചയക്കാരനായിരുന്നു ശര്‍മ. ആരതിക്കൊപ്പം മറ്റൊരു വ്യക്തിയെ കണ്ടതിനെ തുടര്‍ന്ന് അസൂയാലുവായ ശര്‍മ അവരെ കത്രിക കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇളയ സഹോദരിയെ കൊല്ലാന്‍ പ്രതിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. എന്നാല്‍ കൊലപാതകം തടയാന്‍ ശ്രമിക്കുകയും ബഹളംവയ്ക്കുകയും ചെയ്തപ്പോള്‍ അവളെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it