Kollam Local

'സുപ്രിം കോടതി കുറ്റക്കാരനെന്ന് പരാമര്‍ശിച്ചവര്‍ ഭരണഘടനാ പദവി ഒഴിയണം'



ചവറ: രാജ്യത്ത് വര്‍ഗീയ ചേരിതിരിവും കലാപവും ഉണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തിയവര്‍ സുപ്രിം കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ പദവികള്‍ ഒഴിയാന്‍ തയ്യാറാകണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ദക്ഷിണ കേരളാ ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ചവറ മേഖല ആസ്ഥാന മന്ദിര ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയ്ക്ക്  നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നവര്‍ രാജ്യഭരണത്തില്‍ പങ്കാളികളാകുന്നത് നീതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആസ്ഥാനമന്ദിരം ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് കെ പി. അബൂബക്കര്‍ ഹസ്രത്ത് ഉദ്ഘാടനം ചെയ്തു. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചവറ മേഖലാ പ്രസിഡന്റ് എല്‍ അബ്ദുല്‍ സലാം മൗലവി അധ്യക്ഷത വഹിച്ചു. തേവലക്കര എ ജലാലുദ്ദീന്‍ മുസ്്‌ലിയാര്‍, ഹാഫിസ് തല്‍ഹത്ത് അല്‍ ഖാസിമി, പി മുഹമ്മദ് മൗലവി, തേവലക്കര അലിയാര് കുഞ്ഞ് മൗലവി, വി എം ഇബ്രാഹിംകുട്ടി മുസലിയാര്‍, കാസിം കുഞ്ഞ് മുസ്്‌ലിയാര്‍, അബ്ദുല്‍ ഖരീം മൗലവി, കോയിവിള സുലൈമാന്‍ മുസ്്‌ലിയാര്‍, കെ എം സുലൈമാന്‍ കുഞ്ഞ് മൗലവി, അബ്ദുല്‍ മനാഫ്, അഹ്മദ് കബീര്‍ മളാഹിരി , കെ കെ ജമാലുദ്ദീന്‍ മൗലവി സംസാരിച്ചു.
Next Story

RELATED STORIES

Share it