kozhikode local

സീറോ വേസ്റ്റ് കോഴിക്കോട്; ജില്ലാ കലക്ടര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു

വടകര: സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി മാലിന്യ സംഭര-സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന വടകര ജെടി റോഡ്, മണിയൂര്‍ എന്നീ പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ യുവി ജോസ് സന്ദര്‍ശിച്ചു. ഇരു പ്രദേശങ്ങളിലും മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധ സമരം നടന്നു വരികയാണ്.
സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ സമരസമിതി പ്രവര്‍ത്തകരില്‍ നിന്നും, സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് സമീപത്തുള്ള താമസക്കാരില്‍ നിന്നും പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. വടകര ജെടി റോഡില്‍ പഴയ കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കനുദ്ദേശിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് പ്രദേശത്തുകാരും, സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ സമരസമിതി രൂപീകരിച്ച് സമരം നടന്നുവരികയാണ്. അനിശ്ചികാല സത്യാഗ്രഹം ഇന്നേക്ക് 28ാം ദിവസത്തിലെത്തിയിരിക്കുകയാണ്. കേന്ദ്രം ഇവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
സ്ഥലത്തെത്തിയ ജില്ലാ കലക്ടറോട് സമരസമിതി പ്രവര്‍ത്തകര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. സമാന പ്രശ്‌നം നേരിടുന്ന പ്രദേശമായ മണിയൂര്‍ പഞ്ചായത്തിലെ കുന്നത്ത്കരയിലും കലക്ടര്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി. നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍, തോടന്നൂര്‍ ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവളളൂര്‍ മുരളി, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗിരീശന്‍, കൗണ്‍സിലര്‍മാരായ പി അശോകന്‍, എം ബിജു, നഗരസഭ സെക്രട്ടറി കെയു ബിനി, വടകര സഹസില്‍ദാര്‍ പികെ സതീഷ്‌കുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി കബനി എന്നിവര്‍ കലക്ടറോടൊപ്പം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it