palakkad local

സീമാ ഭാസ്‌കരനെതിരേ വിജിലന്‍സ് അന്വേഷണം

നടത്തണമെന്ന് ആവശ്യംഅഗളി: അട്ടപ്പാടി കൂടുംബശ്രീയുടെ കഴിഞ്ഞ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുന്നു. 2014ലെ സര്‍ക്കാ ര്‍ ഉത്തരവ് പ്രകാരം ഗ്രാമപ്പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട പഞ്ചായത്തു സമിതി (സ്‌പെഷ്യ ല്‍ സിഡിഎസ്) എന്‍ജിഒ പോലെ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുകയായിരുന്നു.
ഇടത€ു സര്‍ക്കാര്‍ വന്നതിന് ശേഷം നിരവധി പരാതികളാണ് ഇവര്‍ക്കും പഞ്ചായത്തു സമിതിയിലെ മൂന്നുപേര്‍ക്കുമെതിരെ ലഭിച്ചിട്ടുള്ളത്. ട്രൈബല്‍ ആനിമേറ്റേഴ്‌സും പഞ്ചായത്ത് സമിതിയിലെ മറ്റംഗങ്ങളും ചേര്‍ന്നു നല്‍കിയ പരാതിയില്‍ ഗുരതര വീഴച്ചയാണ് ചൂണ്ടിക്കാട്ടുന്നത്. തൃശ്ശൂരില്‍ നടത്തുന്ന പച്ചക്കറി കച്ചവടത്തിന്റെ കണക്ക് വിചിത്രമാണ്. ഊരില്‍ നിന്നും 2000 രൂപയുടെ പച്ചക്കറി സ്വരൂപിക്കുന്നതിന് വേണ്ടി വാടക 2000 രൂപ. കൂടാതെ ജീപ്പില്‍ തൃശ്ശരില്‍ കൊണ്ടു പോവുന്നതിന് വാഹന വാടക 4000 രൂപ. ആകെ വാടക 6000. വിറ്റുകിട്ടുന്ന തുകയില്‍ 3000 ലാഭം ജീപ്പുകാരന്. ആദിവാസി സമൂഹത്തിന് കിട്ടേണ്ട ലക്ഷക്കണക്കിന് രൂപ ദുരുപയോഗപ്പെടുത്തിയത് ചോദ്യം ചെയ്ത പിഎംയു സ്റ്റാഫ് ആദിവാസി വിരുദ്ധരുമായി. കുടുംബശ്രീ വഴി നല്‍കുന്ന പണം തരുന്നത് സീമ ഭാസ്‌കര്‍ ആണന്നും ഇവര്‍ പോയാല്‍ ഫണ്ടു ലഭിക്കില്ലെന്നും കമ്മ്യൂണിറ്റി കച്ചന്‍ നിര്‍ത്തുമെന്നും വ്യാപകമായി വ്യാജപ്രചണം നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it