സി.പി.എം.നേതാക്കളുടെ വീടിന് നേരെ ബോംബേറ്: പത്ത് പേര്‍ക്കെതിരേ കേസെടുത്തു
BY shinila shins5 Jun 2017 3:20 PM GMT
X
shinila shins5 Jun 2017 3:20 PM GMT
കൂത്തുപറമ്പ്: മാങ്ങാട്ടിടം ശങ്കരനെല്ലൂരില്‍ സി.പി.എം.നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ബി.ജെ.പി, ആര്.എസ്.എസ് പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തു. (19), ലിധിന്‍ (20), നിധീഷ് (22) എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരേയാണ് കുത്തുപറമ്പ് പോലീസ് കേസെടുത്തത്. ഞായറാഴ്ച രാത്രിയോടെയാണ് ശങ്കരനെല്ലൂര്‍ രചനാ ബ്രാഞ്ച് സെക്രട്ടറി സി.കെ.ചന്ദ്രന്, ശങ്കരനെല്ലൂര്‍ സൗത്ത് മുന്‍ ബ്രാഞ്ച് സെക്രട്ടറി കൈപ്പച്ചേരി രമേശ് ബാബു എന്നിവരുടെ വീടുകള്‍ക്ക് ആക്രമണം ഉണ്ടായത്. സി.കെ. ചന്ദ്രന് (52)ഭാര്യ എ.സുമതി (48) മകന്റെ ഭാര്യ ദര്‍ശന (20) എന്നിവര്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച്ച വൈകിട്ട് മാങ്ങാട്ടിടം കിണറ്റിന്റവിടയില് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് നടത്തിയിരുന്നു. ഇതിനെതിരേയുള്ള പ്രതികാരനടപടിയാണ് ആക്രമണമെന്നാണ് സിപിഎം ആരോപിക്കുന്നത്.
[related]
Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMT