Flash News

സി കെ വിശ്വനാഥന്‍ സ്മാരക അവാര്‍ഡ് കനയ്യ കുമാറിന്



കോട്ടയം: സിപിഐ നേതാവായിരുന്ന സി കെ വിശ്വനാഥന്റെ സ്മരണാര്‍ഥം സി കെ വിശ്വനാഥന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് കനയ്യകുമാറിനെ തിരഞ്ഞെടുത്തു. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മുന്‍മന്ത്രി ബിനോയ് വിശ്വം, അഡ്വ. വി ബി ബിനു, ടി എന്‍ രമേശന്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. സി കെ വിശ്വനാഥന്റെ ചരമദിനമായ ഡിസംബര്‍ 24ന് വൈക്കത്തു നടക്കുന്ന പൊതുസമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവാര്‍ഡ്ദാനം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. വി ബി ബിനു, സെക്രട്ടറി ടി എന്‍ രമേശന്‍, എം ഡി ബാബുരാജ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it