സി കെ ജാനു കോണ്‍ഗ്രസ്സുമായി സഖ്യത്തിന് ശ്രമിച്ചു: ഗീതാനന്ദന്‍

കൊച്ചി: ആദിവാസി ഗോത്രമഹാസഭ നേതാവ് സി കെ ജാനു നേരത്തേ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കി സ്ഥാനാര്‍ഥിയാവാന്‍ ശ്രമിച്ചിരുന്നുവെന്ന് ആദിവാസി ഗോത്രമഹാസഭ കോ-ഓഡിനേറ്റര്‍ എം ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്നും ജാനുവിന്റെ നീക്കത്തെ താന്‍ ശക്തിയായി എതിര്‍ത്തിരുന്നു. ആദിവാസി സമൂഹങ്ങളില്‍ ശൂന്യത സൃഷ്ടിച്ചാണ് ജാനു ബിജെപിക്കൊപ്പം ചേര്‍ന്നതെന്നും ഗീതാനന്ദന്‍ പറഞ്ഞു. വ്യക്തി താല്‍പര്യവും സ്വന്തം നേട്ടവും നോക്കി ജാനു പോയത് ശരിയായില്ല. ജാനുവിന്റെ നീക്കത്തിന് ഗോത്രമഹാസഭയുടെ പിന്തുണ ഇല്ല. ജാനു രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതുകൊണ്ട് ഗോത്ര വിഭാഗങ്ങള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടാവുമെന്ന് കരുതുന്നില്ലെന്നും ഗീതാനന്ദന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it