ernakulam local

സിവില്‍ സര്‍വീസ്എറണാകുളം ജില്ലയ്ക്ക് മികച്ച നേട്ടം

കൊച്ചി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ എറണാകുളം ജില്ലയ്ക്ക് മികച്ച നേട്ടം. റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ച 23 മലയാളികളില്‍ അഞ്ച് പേരും എറണാകുളം ജില്ലയില്‍ നിന്നാണ്.
കോലഞ്ചേരി സ്വദേശിനിയായ ശിഖാ സുരേന്ദ്രനാണ് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനതെത്തിയത്. കോലഞ്ചേരി വടയമ്പാടി കാവാനക്കുടിയില്‍ സുരേന്ദ്രന്റെ മകള്‍ ശിഖ് ഓള്‍ ഇന്ത്യ തലത്തില്‍ 16-ാം റാങ്കിലെത്തിയാണ് സിവില്‍ സര്‍വീസില്‍ മിന്നും ജയം കരസ്ഥമാക്കിയത്.
കടയിരുപ്പ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പത്താം ക്ലാസ് വരെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശിഖ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലാണ് ഹയര്‍സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കോതമംഗലം എംഎ കോളജില്‍ നിന്നും എന്‍ജിനീയറിങ് കഴിഞ്ഞ ശേഷമാണ് സിവില്‍ സര്‍വീസിലേക്ക് തിരിഞ്ഞത്.
ഓള്‍ ഇന്ത്യതലത്തില്‍ 181-ാം റാങ്ക് കരസ്ഥമാക്കിയ അഭിജിത്ത ശങ്കറാണ് എറണാകുളം ജില്ലയില്‍ നിന്നുള്ള രണ്ടാം സ്ഥാനക്കാരന്‍. വെണ്ണല സ്വദേശിയാണ് അഭിജിത്ത്. കഠിനാധ്വാനത്തിന്റെയും ഈശ്വരാനുഗ്രഹത്തിന്റെയും ഫലമായാണ് തന്റെ നേട്ടമെന്ന് അഭിജിത്ത് പ്രതികരിച്ചു.  എന്‍ജിനീയറായ എസ് രവിശങ്കറുടെയും ലേഖ രവിശങ്കറിന്റെയും ഏക മകനാണ് അഭിജിത്.
2015ല്‍ കുസാറ്റ് സ്‌കൂള്‍ ഓഫ് എന്ജിനീയറിങ്ങില്‍ നിന്നും എന്‍ജിനീയറിങ് ബിരുദം നേടിയ അഖില്‍ തുടര്‍ന്ന് സിവില്‍ സര്‍വീസ് പരീശീലനത്തിലേക്ക് കടക്കുകയായിരുന്നു.  240-ാം റാങ്കിലെത്തിയ ഉദ്യോഗമണ്ഡല്‍ സ്വദേശിനി ഉത്തര രാജേന്ദ്രന്‍ സംസ്ഥാനതലത്തില്‍ 11-ാം സ്ഥാനത്തെത്തി.
അമ്പലമേട് നിന്നുള്ള അഞ്ജന ഉണ്ണികൃഷ്ണനും (ഓള്‍ ഇന്ത്യറാങ്ക് -382), ആലുവക്കാരന്‍ ആനന്ദ് മോഹനനും (ഓള്‍ ഇന്ത്യ റാങ്ക് 472), പെരുമ്പാവൂരില്‍ നിന്നുള്ള ഇജാസ് ഇസ്ലാം സിഎസുമാണ്  (ഓള്‍ ഇന്ത്യ റാങ്ക് -536) എറണാകുളം ജില്ലയില്‍ നിന്ന് സിവില്‍ സര്‍വീസില്‍ മികച്ച നേട്ടം കൊയ്തവര്‍.
Next Story

RELATED STORIES

Share it