malappuram local

സിറിയന്‍ ജനതയ്ക്ക് കുട്ടികളുടെ ഐക്യദാര്‍ഢ്യം

കാവനൂര്‍: ദിനേന നൂറുകണക്കിന് മനുഷ്യ ജീവനുകള്‍ ഹനിക്കപ്പെടുകയും നിരവധി കുരുന്നുകളെ കൊന്നൊടുക്കുകയും ചെയ്യുന്ന കിരാതവും മനുഷ്യത്വ രഹിതവുമായ നീക്കത്തിനെതിരേ കുരുന്നുകളുടെ പ്രതിഷേധ സംഗമം ശ്രദ്ധേയമായി എളയൂര്‍ ഗ്രെയ്‌സ് അല്‍ബിര്‍റ് പ്രീ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് സിറിയയില്‍ കൂട്ടത്തോടെ കൊന്നുടുക്കുന്ന കുരുന്നുകള്‍ക്ക് ഐക്യദാര്‍ഡ്യവുമായി രംഗത്തുവന്നത്.
ഒരു സമൂഹത്തെ നശിപ്പിക്കാന്‍ ആ സമൂഹത്തിലെ കുരുന്നുകളെ നഷിപ്പിച്ചാല്‍ മതിയെന്ന സിയോണിസ്റ്റ് തന്ത്രമാണ് സിറിയയില്‍ നടപ്പിലാക്കുന്നതെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച പ്രിന്‍സിപ്പല്‍ തസ്‌നിയ ടീച്ചര്‍ പറഞ്ഞു.സൗദാബി ടീച്ചര്‍, സഫിയ, വിദ്യാര്‍ത്ഥികളായ ഇസ്സ, നേഹ, മുഹമ്മദ് സാദിന്‍, ബിഷിര്‍, ഷഹീനലി, ഹിദാഷ്, റബീഹ് എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it