സിബിഎസ്‌സി: മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതി

തിരുവനന്തപുരം: സിബിഎസ്‌സി നടത്തിയ പ്ലസ്ടു കണക്ക് പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് അഗ്നിപരീക്ഷയായി മാറിയതിനാല്‍ പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതി. കഠിനമായ ചോദ്യങ്ങളായതിനാല്‍ മികച്ച വിദ്യാര്‍ഥികള്‍ക്കുപോലും ഉത്തരമെഴുതാന്‍ കഴിഞ്ഞില്ല. ഇതു കുട്ടികളെ പരിഭ്രാന്തരാക്കുകയും തുടര്‍പരീക്ഷകളെ ബാധിക്കുകയും ചെയ്തു. സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങളെന്നു കുട്ടികള്‍ പരാതിപ്പെട്ടിട്ടുണ്ട്. മാര്‍ക്ക് നല്‍കുന്നതിലും പിഴവുള്ളതായി മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it