Gulf

സിബിഎസ്ഇ പരീക്ഷ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം

സിബിഎസ്ഇ പരീക്ഷ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം
X
ദുബയ്: സിബിഎസ്ഇ സീനിയര്‍ സെക്കന്ററി പരീക്ഷയില്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം. ദുബയിലെ എന്‍എ മോഡല്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം കരസ്ഥമാക്കി. സയന്‍സ് വിഭാഗത്തില്‍ നിഹ മെഹ്‌റൂബ് ഹൈദ്രോസ് 95 ഉം ബസിമത്തുല്‍ അയിന്‍ മുഹമ്മദ് സലീം 94.4 ഉം ഹദീഫ് യാസീന്‍ 93.8 ശതമാനവും നേടി മികച്ച വിജയം കരസ്ഥമാക്കി. കൊമേഴ്‌സ് വിഭാഗത്തില്‍ ഷഫീഖ ഫര്‍സാന 93.4 ഉം, ഫാത്തിമ അബ്ദുല്‍ ഗഫൂര്‍ 92.4 ഉം, കോമള്‍ പന്‍വാര്‍ വിനോദ്്് 92.2 ശതമാനവും മാര്‍ക്ക് നേടി മികച്ച വിജയം കരസ്ഥമാക്കി.

അജ്മാനിലെ അല്‍ അമീര്‍ ഇംഗ്ലീഷ് സ്‌ക്കൂളിലെ സയന്‍സ് വിഭാഗത്തില്‍ ഫിനു ഫാത്തിം 94 ഉം, ഗായത്രി സുരേഷ് 93 ശതമാനവും നേടി വിജയിച്ചു. കൊമേഴ്‌സ് വിഭാഗത്തില്‍ ഗൗരി നന്ദന സൂധിന്‍ 95.4 ഉം നബീല്‍ നദീര്‍ഷാ 91.8 ഉം, തമന്ന സത്താര്‍ 91.2 ശതമാനവും മാര്‍ക്ക് നേടി വിദ്യാലയത്തിന്റെ അഭിമാനമായി മാറി.

ദുബയിലെ ഗള്‍ഫ് മോഡല്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളായ അയിഷ അബ്ദുല്‍ റഹീമും, നയ്യാബ് സഫര്‍ ഇഖ്ബാലും, നവ്‌നീത് രഞ്ചിത് എന്നിവര്‍ സയന്‍സ് വിഭാഗത്തിലും ദിവ്യ വധ, അരുണിമ പ്രശാന്ത് ഹിബത്തുള്ള ഹാഷിം എന്നിവര്‍ കൊമേഴ്‌സ് വിഭാഗത്തിലും മികച്ച വിജയം കരസ്ഥമാക്കി.

Next Story

RELATED STORIES

Share it