kozhikode local

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം: വിവിധ സ്‌കൂളുകള്‍ക്ക്് നൂറുമേനി

കോഴിക്കോട്: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നൂറു മേനി വിജയം. ചില വിഷയങ്ങളില്‍ നൂറില്‍ നൂറു മാര്‍ക്കും നേടി ദേശീയ തലത്തില്‍ ശ്രദ്ധ നേടിയവരും ജില്ലയിലുണ്ട്. ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയം ഒന്നാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയത്.
281 കുട്ടികളാണിവിടെ പരീക്ഷ എഴുതി ഉന്നതപഠനത്തിന് അര്‍ഹരായത്. 486 മാര്‍ക്ക് നേടിയ വിഘ്നേഷ് അശോകനാണ് സ്‌കൂളില്‍ ഒന്നാമത്. 15 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ നേടി. ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയം രണ്ടും നൂറു ശതമാനം വിജയം നേടി.  61 കുട്ടികള്‍ പരീക്ഷ എഴുതി ഉന്നത പഠനത്തിന് അര്‍ഹത നേടിയപ്പോള്‍ ആറു കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ നേടി. ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളിനും നൂറു ശതമാനം വിജയം. 119 കുട്ടികള്‍ പരീക്ഷക്കിരുന്നപ്പോള്‍ 24 പേര്‍ മുഴുവന്‍ വിഷയത്തിലും എവണ്ണും, 58 പേര്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്കും നേടി.
പാറോപ്പടി സില്‍വര്‍ഹില്‍സ് പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതിയ 144 പേരും പാസായി നൂറുമേനി നേട്ടം കൊയ്തു. 15 പേര്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടി. ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 150 പേരില്‍  103  വിദ്യാര്‍ഥികള്‍  ഡിസ്റ്റിങ്ഷന്‍ കരസ്ഥമാക്കി.
എംഇഎസ് രാജ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടര്‍ച്ചയായി 35ാം തവണയും നൂറു ശതമാനം വിജയം നേടി. പരീക്ഷയ്ക്കിരുന്ന 106 വിദ്യാര്‍ഥികളില്‍ 80  പേര്‍ ഡിസ്റ്റിംക്ഷനര്‍ഹരായി.  മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം തുടര്‍ച്ചയായ 15ാം വര്‍ഷവും നൂറു ശതമാനം വിജയം നേടി. 189 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 39 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ നേടി.  ഒളവണ്ണ സഫയര്‍ സെന്‍ട്രല്‍ സ്‌കൂളിന് നൂറ് ശതമാനം വിജയം.
പരീക്ഷ എഴുതിയ 45പേരും ഉപരിപഠനത്തിന് യോഗ്യത നേടി.  ഇത് നാലാം തവണയാണ് പത്താം ക്ലാസ് പരീക്ഷയില്‍ സഫയര്‍ സെന്‍ട്രല്‍ സ്‌കൂള്‍ നൂറ് ശതമാനം വിജയം നേടുന്നത്. പാവങ്ങാട് എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയ 97 വിദ്യാര്‍ഥികളില്‍ 18 പേര്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടി. 40 പേര്‍ ഡിസ്റ്റിങ്്്ഷന്‍നേടി.  കടമേരി റഹ്മാനിയ്യ പബ്ലിക് സ്‌കൂള്‍ തുടര്‍ച്ചയായി മൂന്നാം തവണയും നൂറ് ശതമാനം വിജയം കൈവരിച്ചു.
Next Story

RELATED STORIES

Share it