thrissur local

സിബിഎസ്ഇ ജില്ലാ കലോല്‍സവത്തിന് തുടക്കമായി



തൃശൂര്‍: സിബിഎസ്ഇ ജില്ലാ കലോല്‍സവത്തിന് തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലോല്‍സവം പാറമേക്കാവ് വിദ്യാമന്ദിറില്‍ സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്തു. കലോല്‍സവ രംഗത്ത് മാതാപിതാക്കള്‍ ഇടപെടുന്ന നീചമായ പ്രവണതകള്‍ക്ക് മാറ്റമുണ്ടാകണമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. സീരിയലുകള്‍ കാരണം അന്തിസമയത്ത് വീട്ടില്‍ വന്നു കയറുന്ന ആളുകളെ സ്വീകരിക്കാന്‍ മലയാളി മനസുകള്‍ വൈമനസ്യം കാണിക്കുകയാണ്. പോലിസിനുമുന്നില്‍ കഞ്ചാവ് പൊതികളും മൊബൈല്‍ ഫോണുകളുമാണ് ഏറ്റവും കൂടുതല്‍ എത്തിക്കൊണ്ടിരിക്കുന്നത്. മക്കളില്‍ മൊബൈല്‍ ഫോണുകള്‍ അടിച്ചേല്‍പ്പിക്കുക വഴി മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് കഞ്ചാവ് നല്‍കുന്ന പ്രതീതിയാണ്. കുട്ടികളുടെ ഉറക്കം കെടുത്തുന്നവയാണ് കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും. ഇതിനെതിരെയുള്ള ശീതസമരം വീട്ടില്‍ നിന്നു തന്നെ ആരംഭിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. നവരസങ്ങള്‍ സ്ഫുരിക്കുന്ന സന്തോഷപൂര്‍വമായ അന്തരീക്ഷമാണ് കലോല്‍സവ വേദികളില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ പതാക ഉയര്‍ത്തി. ജനറല്‍ കണ്‍വീനര്‍ സി മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കഥകളിയാചാരന്‍ പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്‍, സിനിമാതാരം ഭാമ, കൗണ്‍സിലര്‍മാരായ വി രാവുണ്ണി, കെ മഹേഷ്, കലോല്‍സവ ചെയര്‍മാന്‍ ഡോ. ജി മുകുന്ദന്‍, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോ ന്‍, സെക്രട്ടറി ജി രാജേഷ്, ഫാ. ഷാജു എടമന, പ്രഫ. കല്യാണി ബാലകൃഷ്ണന്‍, ഡോ. ജയപ്രകാശ് പങ്കെടുത്തു. ജില്ലയിലെ 78 സ്‌കൂളുകളില്‍ നിന്നായി ഏഴായിരത്തോളം കുട്ടികളാണ് പങ്കെടുക്കുന്നത്.
Next Story

RELATED STORIES

Share it