Flash News

സിപിഐ മലര്‍ന്നുകിടന്നു തുപ്പരുത് : കേരളാ കോണ്‍. (എം)



കോട്ടയം: സിപിഎം ഔദാര്യപൂര്‍വം അനുവദിച്ച പാര്‍ലമെന്റ് സീറ്റ് ലക്ഷങ്ങള്‍ക്ക് വിറ്റ പാരമ്പര്യമുള്ളവര്‍ മറ്റുള്ളവരെ ആദര്‍ശം പഠിപ്പിക്കുന്നത് മലര്‍ന്നുകിടന്ന് തുപ്പുന്നതുപോലെയാണെന്ന് കേരളാ കോണ്‍ഗ്രസ്-എം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ  ജയിക്കുമെന്ന് ഉറപ്പുള്ള ഒരു പഞ്ചായത്തു പോലും സിപിഐക്കില്ല. സിപിഎമ്മിന്റെ സഹായമില്ലെങ്കില്‍ സിപിഐ വെറും കടലാസുതോണി മാത്രമാണ്. കേരളാ കോണ്‍ഗ്രസ്-എം ഒരു മുന്നണിയിലും ചേരാന്‍ തീരുമാനിച്ചിട്ടില്ല. വിളിക്കാത്ത സദ്യക്ക് സിപിഐ ഉണ്ണാന്‍ വരേണ്ട കാര്യവുമില്ല. സിപിഐ സൗജന്യമായി നല്‍കിക്കൊണ്ടിരിക്കുന്ന ഉപദേശം കേരളാ കോണ്‍ഗ്രസ്സിന് ആവശ്യമില്ലെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it