സിപിഐ നേതാവ് എ ബി ബര്‍ദന്‍ ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: പക്ഷാഘാതത്തെ തുടര്‍ന്ന് സിപിഐ നേതാവ് എ ബി ബര്‍ദനെ (92) മധ്യ ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐ ആസ്ഥാനത്ത് താമസിക്കുന്ന ബര്‍ദന് ഇന്നലെ രാവിലെ 8 മണിക്ക് അസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നെന്ന് സിപിഐ നേതാവ് അതുല്‍ കുമാര്‍ അന്‍ജാന്‍ പറഞ്ഞു. ബര്‍ദന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it