Flash News

സിപിഎമ്മിന്റെ വോട്ടു വാങ്ങിയത് നിര്‍ഭാഗ്യകരമെന്ന് മാണി

സിപിഎമ്മിന്റെ വോട്ടു വാങ്ങിയത് നിര്‍ഭാഗ്യകരമെന്ന് മാണി
X


തിരുവനന്തപുരം: സിപിഎമ്മിന്റെ വോട്ടു വാങ്ങിയത് നിര്‍ഭാഗ്യകരമെന്ന വിശദീകരണവുമായി കെഎം മാണിയുടെ വാര്‍ത്താ സമ്മേളനം. യുഡിഎഫിനൊപ്പം തന്നെ മുന്നോട്ടു പോവാനാണ് താന്‍ ആഗ്രഹിച്ചതെന്നും സിപഎമ്മിനൊപ്പം ചേരാനുള്ള ചവിട്ടുപടിയായി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കാണരുതെന്നും മാണി പറഞ്ഞു. കോട്ടയത്തേത് നിര്‍ഭാഗ്യകരമായ സംഭവമെന്നു പറഞ്ഞ മാണി കേരള കോണ്‍ഗ്രസ്സ് ആര്‍ക്കുമുമ്പിലും തൊഴുതുനിന്നിട്ടില്ലെന്നും വ്യക്തമാക്കി. സിപിഎമ്മുമായി കോണ്‍ഗ്രസ്സ് നേരത്തേയും ധാരണയുണ്ടാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ്സ് ഒരു പാര്‍ട്ടിക്കും അപേക്ഷ കൊടുത്തിട്ടില്ല. കേരള കോണ്‍ഗ്രസ്സ് ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പുള്ള പാര്‍ട്ടിയാണ്. മുമ്പും ഒറ്റയ്ക്ക് നിന്നിട്ടുണ്ട്. പ്രശ്‌നം വഷളാക്കുന്നത് മാധ്യമങ്ങളാണ്. ഒരു ബന്ധം ഇല്ലാതായാല്‍ രണ്ടു കൂട്ടര്‍ക്കും നഷ്ടമുണ്ടാകുമെന്ന മുന്നറിയിപ്പും മാണി കോണ്‍ഗ്രസ്സിനു നല്‍കി. കോണ്‍ഗ്രസ്സില്‍ നിന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നും ശക്തമായ എതിര്‍പ്പ് വന്നതോടെയാണ് മാണി നയം മയപ്പെടുത്തിയതെന്നാണ് സൂചന. അതിനിടെ, പിജെ ജോസഫുമായി ഭിന്നതയില്ലെന്നും മാണി വ്യക്തമാക്കി.



[related]
Next Story

RELATED STORIES

Share it