Alappuzha local

സിപിഎം വ്യാജ പ്രചാരണം അപഹാസ്യമെന്ന് എം ലിജു

ആലപ്പുഴ: ചേപ്പാട് ജലജ സുരന്‍ വധക്കേസിലെ പ്രതി മുന്‍ ഡിവൈഎഫ്‌ഐ യൂനിറ്റ് പ്രസിഡന്റും ഇക്കഴിഞ്ഞ സിപിഎം ബ്രാഞ്ച് സമ്മേളനത്തിലെ പ്രതിനിധിയുടെ മകനുമാണെന്നത് വ്യക്തമായപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി ജാള്യത മറച്ചു വെക്കുവാന്‍ കോണ്‍ഗ്രസ്് നേതാക്കളെ പുലഭ്യം പറയുകയാണെന്ന് ഡിസിസി പ്രസിഡന്റ് എം ലിജു പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് സിപിഎം കാര്‍ത്തികപ്പള്ളി, ഹരിപ്പാട് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വീടുവീടാന്തരം കയറി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് പ്രസ്താവന വിതരണം ചെയ്തത് സിപിഎം ആണ്. അന്നവര്‍ പറഞ്ഞത് എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ 10 ദിവസത്തിനകം പ്രതിയെ പിടിക്കുമെന്നാണ്. ഇപ്പോള്‍ 19 മാസത്തിന് ശേഷം ക്രൈം ബ്രാഞ്ച് പ്രതിയെപിടിച്ചത് സ്വാഭാവിക നടപടി മാത്രമാണ്. പ്രതിയെ പിടികൂടിയ സാഹചര്യത്തില്‍ സംഭവത്തിന് ശേഷം വിദേശത്തേക്ക് കടക്കുവാന്‍ ആരെങ്കിലും പ്രതിക്ക് സഹായം നല്‍കിയിട്ടുണ്ടോ എന്നും അന്വേഷണത്തിന്റെ ഭാഗമാക്കണമെന്ന് ലിജു ആവശ്യപ്പെട്ടു.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പ്രതിയാണെന്നിരിക്കെ മറ്റുപലരേയും സംശയത്തിന്റ മുള്‍മുനയില്‍ നിര്‍ത്തി വ്യാജ പ്രചരണം നടത്തിയത് യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കുവാനെണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ലിജു പറഞ്ഞു.
Next Story

RELATED STORIES

Share it