Alappuzha local

സിപിഎം മേഖലാ ജാഥകള്‍ ഇന്നാരംഭിക്കും



ആലപ്പുഴ: വര്‍ഗ്ഗീയതയ്‌ക്കെതിരെയും വിവിധ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക ദുരിതങ്ങള്‍ക്കെതിരെയും രാജ്യ വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലയില്‍ രണ്ട് മേഖലാ പ്രചരണ ജാഥകള്‍  15 മുതല്‍ 19 വരെ സംഘടിപ്പിക്കുവാന്‍ സിപി എം ജില്ലാ കമ്മറ്റി തീരുമാനിച്ചു. പൊതുവിതരണ സംവിധാനം തകര്‍ക്കുവാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തകര്‍ക്കുവാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നീക്കങ്ങള്‍ അവസാനിപ്പിക്കുക, മതനിരപേക്ഷതയെ സംരക്ഷിക്കുക, എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ യുഡിഎഫ്-ബിജെപി. ദുഷ്പ്രചരണം തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ജാഥകള്‍ സംഘടിപ്പിച്ചിരി ക്കുന്നത്.  ആര്‍ നാസര്‍ ക്യാപ്റ്റനായുള്ള വടക്കന്‍ മേഖലാ ജാഥ അരൂരില്‍ നിന്നും ആരംഭിക്കും. മെയ് 15 വൈകുന്നേരം 5 മണിയ്ക്ക് അരൂര്‍ ക്ഷേത്ര ജങ്ഷനില്‍ സംസ്ഥാന കമ്മറ്റി അംഗം കെ ചന്ദ്രന്‍പിള്ള ജാഥ ഉദ്ഘാടനം ചെയ്യും. സി.പി.ഐ.(എം) സംസ്ഥാന കമ്മറ്റി അംഗം സി.ബി.ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. 19 വൈകുന്നേരം 5 മണിയ്ക്ക് നീലംപേരൂരില്‍ സമാപിക്കും. ജാഥാ മാനേജര്‍ എച്ച് സലാം. എന്‍ ആര്‍.ബാബുരാജ്, പി പി ചിത്തരഞ്ജന്‍, വി ജി  മോഹനന്‍, കെ ആര്‍ ഭഗീരഥന്‍,  അഡ്വ.മനു സി പുളിയ്ക്കല്‍, കെ ജി രാജേശ്വരി സ്ഥിരാംഗങ്ങള്‍. ജി വേണുഗോപാല്‍ ക്യാപ്റ്റനായുള്ള തെക്കന്‍ മേഖലാ ജാഥ ചെങ്ങന്നൂരില്‍ നിന്നും ആരംഭിക്കും. മെയ് 15 വൈകുന്നേരം 5 മണിയ്ക്ക് ചെങ്ങന്നൂര്‍ ടൗണില്‍  സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍  ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയേറ്റംഗം എം എ അലിയാര്‍ അദ്ധ്യക്ഷത വഹിക്കും19ന്  വൈകിട്ട് 6ന്് പറവൂര്‍ ജംഗ്ഷനില്‍ നടക്കുന്ന സമാപന സമ്മേളനം  മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ജാഥാ മാനേജര്‍ എ മഹേന്ദ്രന്‍. കെ എച്ച് ബാബുജാന്‍, അഡ്വ.ബി രാജേന്ദ്രന്‍, എം സത്യപാലന്‍, ജി ഹരിശങ്കര്‍, ജലജാ ചന്ദ്രന്‍, കോശി അലക്‌സ്  സ്ഥിരാംഗങ്ങള്‍.
Next Story

RELATED STORIES

Share it