kasaragod local

സിപിഎം-ബിജെപി സംഘര്‍ഷം; ഒമ്പത് പേര്‍ക്കു പരിക്ക്

കാഞ്ഞങ്ങാട്: പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മുറിയനാവിയില്‍ ബിജെപി-സിപിഎം സംഘര്‍ഷം. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടു സിപിഎം പ്രവര്‍ത്തകരെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷുവിന് തലേന്ന് രാത്രിയാണ് സംഘട്ടനമുണ്ടായത്.
സിപിഎം പ്രവര്‍ത്തകരായ വിജേഷ് (24), സഹോദരന്‍ രാജേഷ് (20), രതീഷ് (28) എന്നിവര്‍ക്കും ബിജെപി പ്രവര്‍ത്തകരായ നിധിന്‍ (22), സച്ചിന്‍ (21), സുകേഷ് (23), സുനില്‍ (35), രാഹുല്‍ (24), മനോജ് (25) എന്നിവര്‍ക്കുമാണ് പരിക്ക്.
Next Story

RELATED STORIES

Share it