Flash News

സിപിഎം നടപടി ആര്‍എസ്എസിനെ പ്രീണിപ്പിക്കാനെന്ന് വിമര്‍ശനം



കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ സംസ്ഥാന കമ്മിറ്റിയിലുണ്ടായ വിമര്‍ശനവും നടപടിയും ആര്‍എസ്എസ് വിരോധം മൂര്‍ച്ഛിപ്പിക്കുന്നതിനു കൂച്ചുവിലങ്ങിടാനെന്ന് അണികള്‍ക്കിടയി ല്‍ വിമര്‍ശനം. പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നവിധത്തില്‍ എതിരാളിക ള്‍ ആരോപിക്കുന്ന സംഘപരിവാര പ്രീണനത്തിന്റെ മറ്റൊരു മുഖമാണ് പി ജയരാജനെതിരായ നീക്കമെന്നാണ് അണികളി ല്‍ ചിലരുടെയെങ്കിലും വിമര്‍ശനം. പിണറായി വിജയന്‍ അധികാരത്തിലെത്തിയ ശേഷമാണ് കണ്ണൂര്‍ ലോബിയി ല്‍ വിള്ളലുണ്ടാവുന്നത്. ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം, ആര്‍എസ്എസ് ആയുധക്യാംപുകള്‍ക്കെതിരായ പരാതികള്‍, വരമ്പത്ത് കൂലിയെന്ന വിധത്തില്‍ കൊലപാതകം, സംഘപരിവാര സംഘടനകളിലെ ഭിന്നിപ്പ് മുതലെടുത്ത് ചിലരെ അടര്‍ത്തിമാറ്റല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തു തന്നെ സിപിഎം അണികളില്‍ പി ജയരാജനോടുള്ള ആരാധന വ ര്‍ധിക്കുന്നുവെന്ന കണക്കുകൂട്ടലാണ് നേതൃത്വത്തിനുള്ളത്. അധികാരത്തിലെത്തിയ ശേഷം സംഘപരിവാര നിലപാടുകളോട് പിണറായി വിജയനുപോലും മൃദുസമീപനമാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയും പി ജയരാജന്‍ പോലിസിലെയും സര്‍ക്കാരിലെയും ആര്‍എസ്എസ് ഫ്രാക്ഷനെതിരേ ശക്തമായി നിലകൊള്ളാറുണ്ട്. ഇതിനെല്ലാം കൂച്ചുവിലങ്ങിടുകയാണ്, സമ്മേളന കാലയളവിലെ നടപടിക്കും വിമര്‍ശനങ്ങള്‍ക്കും പിന്നിലെന്നാണ് അണികളുടെ ആരോപണം.മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുമതല ഏറ്റെടുത്തശേഷം സംഘപരിവാര ശക്തികളുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ പരമാവധി ഒഴിവാക്കുകയായിരുന്നു. തുടര്‍ച്ചയായ കൊലപാതകങ്ങള്‍ അരങ്ങേറിയപ്പോള്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് ആര്‍എസ്എസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തില്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ പിണറായി പാണ്ട്യാലമുക്കിലുള്ള വീട്ടില്‍നിന്നു കിലോമീറ്ററുകള്‍ മാത്രം അകലെ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. സംഭവം ദേശീയമാധ്യമങ്ങള്‍ വരെ ചര്‍ച്ചയാക്കിയത് മുഖ്യമന്ത്രിയുടെ ഇമേജിനു കോട്ടംതട്ടിച്ചു.
Next Story

RELATED STORIES

Share it