Idukki local

സിപിഎം ഒത്താശയോടെ തടി കടത്തിയതിന് എതിരേ കോണ്‍ഗ്രസ് സമരം



പീരുമേട്: പഞ്ചായത്തുവക ഭൂമിയില്‍ നിന്നും ഭരണകക്ഷിയായ സി.പി.എമ്മിന്റെ ഒത്താശയില്‍ തടിവെട്ടി കടത്തിയതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ഉപരോധ സമരം നടത്തി.ഡി.സി.സി.പ്രസിഡ ന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു.ഭരണത്തിന്റെ മറവില്‍ കൊളളയടിക്കുന്നത് സി.പി.എം. ദിനചര്യയായി മാറ്റിയിരിക്കുകയാണെന്ന് പ്രസിഡന്റ് ആരോപിച്ചു.പോലിസ് സി.പി.എമ്മിന്റെ കൂലിപ്പണിക്കാരായി മാറരുതെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി ടി മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷാജഹാന്‍ മഠത്തില്‍, സിറിയക് തോമസ്,ടോണി തോമസ്,പി കെ ചന്ദ്രശേഖരന്‍, ജോ ണ്‍ പിതോമസ്, ഷാജി പുല്ലാട്ട്, എന്‍ വഹാബ്,വി സി ജോസഫ്, ജോസ് കുട്ടി,കെ കെ ജനാര്‍ദ്ദനന്‍,മുഹമ്മദ് ഷിഫാ,സണ്ണി തട്ടുങ്കല്‍,സി എ തങ്കച്ചന്‍,എബിന്‍ കുഴിവയലിമറ്റത്തില്‍,കെ എന്‍ രാമദാസ്.ജാന്‍സി ടോമി,ഷേര്‍ളി ജോ ര്‍ജ് സസാരിച്ചു.
Next Story

RELATED STORIES

Share it