സിന്തൈറ്റ് സമരം ഒത്തുതീര്‍ന്നു

തിരുവനന്തപുരം: സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ കോലഞ്ചേരി കടയിരുപ്പ് പ്ലാന്റ് തൊഴിലാളികളുടെ സ്ഥലംമാറ്റത്തെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി നടന്നുവരുന്ന തൊഴിലാളി സമരം ഒത്തുതീര്‍ന്നു. ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ലേബര്‍ കമ്മീഷണറേറ്റില്‍ വിളിച്ചുചേര്‍ത്ത മാനേജ്‌മെന്റ് പ്രതിനിധികളുടെയും സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എംപ്ലോയീസ് യൂനിയന്‍ (സിഐടിയു) പ്രതിനിധികളുടെയും അനുരഞ്ജന യോഗത്തിലാണ് സമരം ഒത്തുതീര്‍ന്നത്.
കോയമ്പത്തൂര്‍ യൂനിറ്റിലേക്ക് സ്ഥലംമാറ്റിയ 17 തൊഴിലാളികളില്‍ മൂന്നുപേരുടെ സ്ഥലംമാറ്റം പിന്‍വലിക്കുന്നതിനും മറ്റു നാലുപേരെ നാലു മാസങ്ങള്‍ക്കുള്ളില്‍ മാതൃയൂനിറ്റിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ഇരുകക്ഷികളും ധാരണയായി. ശേഷിക്കുന്ന 10 പേരെ ഒന്നര വര്‍ഷത്തിനുള്ളിലോ അതിനുള്ളില്‍ നടക്കുന്ന വിരമിക്കല്‍ ഒഴിവുകളിലേക്കോ പരിഗണിച്ച് മാതൃയൂനിറ്റില്‍ തിരികെ എത്തിക്കുന്നതിനും ധാരണയായി.
Next Story

RELATED STORIES

Share it