thrissur local

സിനിമാ സംഘടനാ പ്രവര്‍ത്തകരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി

തൃശൂര്‍: പുതുതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ച് സിനിമാ സംഘടനാ പ്രവര്‍ത്തകരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ വ്യക്തിക്കെതിരെ പോലിസില്‍ പരാതി നല്‍കിയതായി ഇന്റിപെന്‍ഡന്റ് ഫിലിം/ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ഇഫ്ട) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബാഗ്ലൂര്‍ നോര്‍ത്ത് ഉദയ നഗര്‍ നെഹ്‌റു സ്ട്രീറ്റിലെ ബിജു എബ്രഹാം എന്ന ആരോണ്‍ ദേവരാഗിനെതിരേയാണ് ഇഫ്ട തൃശൂര്‍ ജില്ലാ സെക്രട്ടറി സുനില്‍ദാസ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലിസില്‍ പരാതി നല്‍കിയത്.
തൃശൂര്‍ ജില്ലാ കേന്ദ്രീകരിച്ച് ഓരോ കിനാവിലും പേരില്‍ ഓംസായി ക്രിയേഷന്‍സിന്റെ ബാനറില്‍ സിനിമ പൊഡ്യൂ സര്‍, കഥ, തിരക്കഥാകൃ ത്ത്, നായകന്‍ മേഖലകള്‍ കൈകാര്യം ചെയ്യുന്നയാളെന്ന് സ്വയം പരിചയപ്പെടുത്തിയും മിലിട്ടറിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവിയിലുള്ള ന്യൂറോ സര്‍ജന്‍ ആണെന്ന ഐഡന്റിറ്റി കാര്‍ഡ് കാട്ടി പരിചയപ്പെടുത്തിയുമാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് ഇഫ്ട ഭാരവാഹികള്‍ ആരോപിച്ചു.
ഇയാള്‍ സംഘടനയുടെ പേരുപറഞ്ഞ് വിവിധയിടങ്ങളില്‍ യോഗം നടത്തുകയും ലൊക്കേഷന്‍ കാണാന്‍ പോകുകയും ചെയ്തു. പലരില്‍ നിന്നും സംഘടനയുടെ പേരു പറഞ്ഞ് പണം തട്ടി. ഇഫ്ട അംഗങ്ങളായ നാലുപേരില്‍ നിന്ന് ഇത്തരത്തില്‍ 6, 60,000 രൂപ തട്ടിയെടുത്തു.
ഇയാളുടെ കൂട്ടുപ്രതി തൃശൂര്‍ സ്വദേശി നിതീഷ് കെ നായര്‍ സംഘടനയെ അപകീര്‍ത്തിപ്പെടുത്തി ലൈവ് വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ പോലിസ് അന്വേഷണം തുടങ്ങിയതായി ഇഫ്ട ഭാരവാഹികളായ രാജു ചന്ദ്രു, റോജി, രാജീവ് സൂര്യന്‍, ബിന്‍സി വര്‍ക്കി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it