Flash News

സിനാന്‍ വധക്കേസ്: കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

സിനാന്‍ വധക്കേസ്: കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും
X


കാസര്‍കോട്: കാസര്‍കോട് നെല്ലിക്കുന്ന് ബങ്കരകുന്നിലെ മുഹമ്മദ് സിനാന്‍ (22) വധക്കേസ് പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷ്, അടുക്കത്ത്ബയല്‍ സ്വദേശികളായ കെ കിരണ്‍ കുമാര്‍, കെ നിഥിന്‍ കുമാര്‍ എന്നിവരെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) നേരത്തേ വെറുതെ വിട്ടത്. വേണ്ടത്ര തെളിവുകള്‍ ഉണ്ടായിട്ടും പ്രോസിക്യൂഷന്‍ അന്വേഷണ നടപടികളില്‍ വീഴ്ച വരുത്തിയതായി കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. 2008 ഏപ്രില്‍ 16 നാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് സിനാനെ സംഘം തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തിയത്.

[related]
Next Story

RELATED STORIES

Share it