Flash News

'സിഡി യാത്ര' നിയമപരമല്ല ; മാനദണ്ഡങ്ങള്‍ പാലിച്ചില്ല-ഹൈക്കോടതി

സിഡി യാത്ര നിയമപരമല്ല ; മാനദണ്ഡങ്ങള്‍ പാലിച്ചില്ല-ഹൈക്കോടതി
X
cdyathra

കൊച്ചി : കൊലക്കേസ് പ്രതിയായ ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരില്‍ തെളിവെടുപ്പിന് കൊണ്ടുപോയ സോളാര്‍ കമ്മീഷന്റെ നടപടി നിയമപരമല്ലെന്ന് ഹൈക്കോടതി. സെഷന്‍സ് കോടതിയുടെ അനുമതിയില്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് ബിജുവിനെ കോയമ്പത്തൂര്‍ക്ക്  കൊണ്ടു പോയതെന്ന്  ഹൈക്കോടതി ചൂണ്ടിക്കാട്ടി. കമ്മീഷന്റെ നടപടികള്‍ ന്യായീകരിക്കാനാവാത്തതാണെന്നും ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സോളാര്‍കമ്മീഷനെ വിമര്‍ശിച്ചതില്‍ തെറ്റില്ലെന്നും കോടതി പറഞ്ഞു.
കൊലക്കേസ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സോളാര്‍ കമ്മീഷന്‍ പാലിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
കേരള പൊലീസിനെ അറിയിക്കാതെയും മതിയായ സുരക്ഷാസന്നാഹങ്ങള്‍ കൂടാതെയുമാണ് സോളാര്‍ കമ്മീഷന്‍ ബിജുവിനെ കോയമ്പത്തൂര്‍ക്ക് കൊണ്ടു പോയതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. കൊലക്കേസില്‍ പ്രതിയായ ബിജുവിനെ സംസ്ഥാനത്തിനു പുറത്തേക്കു കൊണ്ടു പോകുമ്പോള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ സോളാര്‍ കമ്മിഷനു വീഴ്ചപറ്റിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഉള്‍പ്പെടെ ആറു പ്രമുഖര്‍ ഉള്‍പ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടെന്ന്് അവകാശപ്പെട്ടതിനെത്തുടര്‍ന്നാണ് അവ കണ്ടെത്തുന്നതിനായി ബിജുവിനെ സോളാര്‍ കമ്മീഷന്‍ കോയമ്പത്തൂരില്‍ കൊണ്ടുപോകാന്‍ അനുവദിച്ചത്. സിഡി തന്റെ കൈവശമുണ്ടെന്ന് പ്രതി ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇതു പിടിച്ചെടുക്കാന്‍ സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ ഉത്തരവിട്ടത്.
കോയമ്പത്തൂര്‍ ശെല്‍വപുരത്തുള്ള ചന്ദ്രന്‍ എന്നയാളുടെ വീട്ടില്‍ സിഡി ഉണ്ടെന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സോളാര്‍ കമ്മീഷന്‍ അഭിഭാഷകന്‍ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി പരിശോധന നടത്തിയെങ്കിലും സിഡി കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു.  താന്‍ സിഡി നല്‍കിയിരുന്നുവെന്നും എന്നാല്‍ അവ നഷ്ടപ്പെട്ടിരിക്കുകയാണെന്നുമാണ് തുടര്‍ന്ന്്് ബിജു രാധാകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചത്. തുടര്‍ന്ന് 10 മണിയോടെ സംഘം കോയമ്പത്തൂരില്‍ നിന്നുമടങ്ങുകയായിരുന്നു.
വന്‍ പോലിസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരില്‍ എത്തിച്ചത്. തമിഴ്‌നാട് പോലിസും സഹായത്തിനായി ഉണ്ടായിരുന്നു. ഇതിനുപുറമെ വന്‍ മാധ്യമപ്പടയും യാത്രയെ അനുഗമിച്ചിരുന്നു.
Next Story

RELATED STORIES

Share it