Flash News

സിക്കിമിലെ റോഡ് നിര്‍മാണം : ന്യായീകരിച്ച് ചൈന



ന്യൂഡല്‍ഹി: സിക്കിമില്‍ അതിര്‍ത്തി പ്രദേശത്ത് നടത്തുന്ന റോഡ് നിര്‍മാണത്തെ ന്യായീകരിച്ച്  ചൈന രംഗത്ത്. നിലവില്‍ നിര്‍മാണം നടക്കുന്ന പ്രദേശം തങ്ങളുടേതാണെന്നതിന് യാതൊരു സംശയവുമില്ലെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കുന്നു. 1890ല്‍ സിനോ- ബ്രിട്ടീഷ് കരാര്‍ പ്രകാരം ചൈനീസ് പ്രദേശമാണെന്നും സിക്കിം എന്നത് കരാറില്‍ പ്രതിപാദിച്ചിട്ടുള്ള സിയാ എന്ന പ്രദേശമാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ലു കാങ് വ്യക്തമാക്കുന്നു.ചൈന നടത്തുന്ന നിര്‍മാണങ്ങള്‍ ഇന്ത്യന്‍ സേന ഇടപെട്ട് തടസ്സപ്പെടുത്തിയെന്ന ചൈനീസ് ലിബറേഷന്‍ ആര്‍മി അരോപണമുയര്‍ന്നതിന് തൊട്ടുപിറകെയാണ്  പുതിയ അവകാശ വാദവുമായി വീണ്ടും ചൈന രംഗത്തെത്തിയത്. സിക്കിം ചൈനീസ് പരമാധികാര പ്രദേശമാണെന്നും പ്രസ്താവന കൂട്ടിച്ചേര്‍ക്കുന്നു. കരാറിന്റെ ലംഘനം അന്താരാഷ്ട്ര നിബന്ധനകള്‍ക്ക് എതിരാണെന്നും ചൈന കൂട്ടിച്ചേര്‍ത്തു. അതേസമയം, പാകിസ്താനെതിരായ ഇന്ത്യ- അമേരിക്ക സംയുക്ത പ്രസ്താവനക്കെതിരേയും ചൈന രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം തടയുന്നതില്‍ പാകിസ്താന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണെന്നും ചൈന കൂട്ടിച്ചേര്‍ത്തു. ഭീകര പ്രവര്‍ത്തനത്തിനെതിരേ അന്താരാഷ്ട്ര തലത്തിന്‍ ഒരു സഖ്യം ഉയര്‍ത്തികൊണ്ടു വരാനുള്ള തയ്യാറെടുപ്പിലാണ് തങ്ങള്‍. ഇതിനോടുള്ള പാക് സമീപനം അഭിനന്ദനാര്‍ഹമാണെന്നും പാക് വിദേശ വക്താവ് വ്യതമാക്കി. കഴിഞ്ഞദിവസം വൈറ്റ് ഹൗസില്‍ വച്ച് നടന്ന മോദി ട്രംപ് കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന സംയുക്ത പ്രസ്താവനയില്‍ പാകിസ്താനെതിരേ രൂക്ഷ വിമര്‍ശനമായിരുന്നു ഇരു നേതാക്കളും നടത്തിയിരുന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തില്‍ പാതി സഹായം നല്‍കു—ന്നെന്ന അരോപണത്തിലായിരുന്നു ഇരു നേതാക്കളുടേയും പ്രതികരണം.
Next Story

RELATED STORIES

Share it