സിഐയെ സ്ഥലംമാറ്റിയെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു

തിരുവനന്തപുരം: ഗണേഷ്‌കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ സിഐയെ സ്ഥലംമാറ്റിയെന്ന സര്‍ക്കാ ര്‍ വാദം പൊളിയുന്നു.
അനില്‍ അക്കര ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയെന്നു സര്‍ക്കാര്‍ വിശദീകരിച്ചത്. എന്നാല്‍, സംഭവം നടക്കുന്നതിന്റെ 13 ദിവസം മുമ്പുണ്ടായ സ്ഥലംമാറ്റത്തെയാണ് നടപടിയെന്ന മട്ടില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. രേഖകള്‍ പുറത്തുവന്നതോടെ സര്‍ക്കാര്‍ വാദം പൊളിഞ്ഞു. കാര്യമറിയാതെ തന്നെ വിമര്‍ശിക്കുന്നവര്‍ ഇന്നു ഞാന്‍ നാളെ നീയെന്നു മനസ്സിലാക്കണമെന്നായിരുന്നു സഭയില്‍ ഗണേഷിന്റെ ഉപദേശം. എംഎല്‍എമാര്‍ക്ക് എന്തും ചെയ്യാനുള്ള അവകാശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ എന്നായിരുന്നു അനില്‍ അക്കര ഉപാക്ഷേപത്തിലൂടെ ആരാഞ്ഞത്.
മര്‍ദനമേറ്റവരെ പ്രതിയാക്കി ഗണേഷ്‌കുമാര്‍ എംഎല്‍എയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ആരോപിച്ചു. ഇതിനു മറുപടിയായാണ് സംഭവവുമായി ബന്ധപ്പെട്ട് അഞ്ചല്‍ സിഐ മോഹന്‍ദാസിനെ സ്ഥലംമാറ്റിയിട്ടുണ്ടെന്നും പകരം ടി സതികുമാറിനു ചുമതല നല്‍കിയിട്ടുണ്ടെന്നുമുള്ള സര്‍ക്കാര്‍ വിശദീകരണം. മുഖ്യമന്ത്രിക്കു വേണ്ടി കടകംപ്പള്ളി സുരേന്ദ്രനാണ് ഇക്കാര്യം സഭയെ അറിയിച്ചത്. നേരത്തേ സ്ഥലംമാറ്റം അച്ചടക്കനടപടിയുടെ ഭാഗമല്ലെന്നായിരുന്നു പോലിസ് വിശദീകരണം. ഇതിനിടെയാണ് ബൈബിള്‍ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഗണേഷ് കുമാര്‍ മറുപടി പറഞ്ഞത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഗണേഷ്‌കുമാര്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it