Flash News

സിഐടിയു ദേശീയ കൗണ്‍സില്‍ സമാപിച്ചു

സിഐടിയു ദേശീയ കൗണ്‍സില്‍ സമാപിച്ചു
X
[caption id="attachment_352037" align="alignnone" width="560"] സിഐടിയു ദേശീയ ജനറല്‍ കൗണ്‍സില്‍ തൊഴിലാളി റാലി കോഴിക്കോട് കടപ്പുറത്ത് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു[/caption]

കോഴിക്കോട്: നാലു ദിവസം നീണ്ടുനിന്ന സിഐടിയു ദേശീയ കൗണ്‍സില്‍ യോഗത്തിന് തിരശ്ശീലവീണു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സ്ഥിരം തൊഴില്‍ നിഷേധ ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ തൊഴില്‍ മേഖല നേരിടുന്ന പ്രശ്്‌നങ്ങളും ബദല്‍ നിര്‍ദ്ദേശങ്ങളും കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തു. ഇതോടൊപ്പം തന്നെ ഭാവിയില്‍ പിന്‍തുടരേണ്ട നയസമീപനങ്ങളും യോഗം പ്രധാന ചര്‍ച്ചയായി.
പ്രവര്‍ത്തന റിപ്പോര്‍ട്ടിനുമേലുള്ള ചര്‍ച്ചയില്‍ കേരളത്തില്‍നിന്ന് കെ എന്‍ ഗോപിനാഥ്, കെ പി മേരി, മേരി ജോബ്, വി ശശികുമാര്‍, വി വി പ്രസന്നകുമാരി, വി ജി ദിലീപ് തുടങ്ങിയവരും സംഘടനാരേഖ പുതുക്കലിനെകുറിച്ചുള്ള ചര്‍ച്ചയില്‍ ടി കെ രാജന്‍, യു പി ജോസഫ്, പി എസ് മധുസൂദനന്‍ എന്നിവരും പങ്കെടുത്തു. നവലിബറല്‍ നയങ്ങള്‍ക്കെതിരെ സെപ്തംബറില്‍ അഞ്ചുലക്ഷംപേരുടെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനും കൗണ്‍സിലില്‍ തീരുമാനമായി. രാജ്യത്തെ വിവിധ തൊഴിമേഖകളിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.ഐടി, ഐടി അനുബന്ധ മേഖലകളിലെ ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാനും മെച്ചപ്പെട്ട തൊഴില്‍സാഹചര്യം ഉറപ്പാക്കാനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍  നടപടി സ്വീകരിക്കണമെന്ന്  കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഈ മേഖലകളെ വിവിധ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍നിന്ന് ഭാഗികമായോ പൂര്‍ണമാണോ ഒഴിവാക്കുന്നതില്‍നിന്ന് പിന്മാറുകയും തൊഴില്‍നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഈ മേഖലയിലെ തൊഴില്‍ സാഹചര്യങ്ങള്‍ പഠിക്കുന്നതിന് ദേശീയ സംസ്ഥാന തലങ്ങളില്‍ ത്രികക്ഷി കമ്മിറ്റികള്‍ രുപീകരിക്കണം. ഐടി അനുബന്ധ ജീവനക്കാര്‍ക്ക് മിനിമം വേതനം വേരിയബിള്‍ ഡിഎ ഉള്‍പ്പെടെ മുപ്പതിനായിരം രൂപയാക്കി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കണമെന്നും കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജീവനക്കാരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി അവരെ സംഘടിപ്പിക്കാന്‍ സിഐടിയു മുന്‍കൈയെടുക്കാനും തീരുമാനമായി.
Next Story

RELATED STORIES

Share it