സിഎംഎസ് കോളജിന് പ്രത്യേക പൈതൃക പദവി: മുഖ്യമന്ത്രി
BY Sumeera SMR27 Feb 2016 3:55 AM GMT
Sumeera SMR27 Feb 2016 3:55 AM GMT
കോട്ടയം: കോട്ടയം സിഎംസ് കോളജിന് പ്രത്യേക പൈതൃക പദവി ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന് യുജിസി അംഗീകാരം നല്‍കിയിട്ടുണ്ട്. സ്പെഷ്യല്‍ പൈതൃക പദവി ലഭിക്കുന്ന രാജ്യത്തെ ഏഴാമത്തെ കോളജാണ് സിഎംഎസ് കോളജ്. സിഎംഎസ് കോളജിന്റെ 200ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക വിദ്യാഭ്യാസത്തിനു തുടക്കമിട്ട കോളജാണ് സിഎംഎസ് എന്ന് അദ്ദേഹം പറഞ്ഞു. 200ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പിന്റെ പ്രകാശനം രാഷ്ട്രപതിക്കു കൈമാറി ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എ എല്‍ നന്ദ നിര്‍വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ഗവര്‍ണര്‍ പി സദാശിവം അധ്യക്ഷത വഹിച്ചു.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജോസ് കെ മാണി എംപി, പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ദാനിയേല്‍, ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എ എല്‍ നന്ദ സംസാരിച്ചു.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജോസ് കെ മാണി എംപി, പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ദാനിയേല്‍, ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എ എല്‍ നന്ദ സംസാരിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT