malappuram local

സിഇഒയെ നീക്കംചെയ്ത ഉത്തരവ് കൈപ്പറ്റിയിട്ടും എംഡിയായി തുടരുന്നു

മലപ്പുറം: കേരള ഹൈടെക്ക് ടെക്‌സ്റ്റയില്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിന്റെ (കെല്‍ടെക്ക്‌സ്) ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറെ നീക്കം ചെയ്തിട്ടും അദ്ദേഹം എംഡിയായി തുടരുന്നു. എംഡി എം കുഞ്ഞാലനെ വ്യവസായ വകുപ്പ് മാര്‍ച്ച്് 14നാണ് നീക്കം ചെയ്തത്്. ഉത്തരവ് കൈപറ്റിയിട്ടും കെല്‍ടെക്‌സ് ഭരണസമിതി 2016ല്‍ നേരിട്ട് നിയമനം നടത്തിയതാണെന്ന വിചിത്രവാദമുന്നയിച്ച്് തല്‍സ്ഥാനത്ത് തുടരുകയാണ്.
കെല്‍ടെക്‌സില്‍ നടന്ന എട്ട്് കോടിയുടെ അഴിമതി, വ്യാജ സര്‍ട്ടിഫിക്കറ്റ് തുടങ്ങി മുന്‍ ജീവനക്കാര്‍ നല്‍കിയ പരാതികളില്‍ വിജിലന്‍സ്, വ്യവസായ വകുപ്പ്, ഹാന്റ്‌ലൂം ഡയറക്ടര്‍ എന്നീ വിഭാഗം പരിശോധന നടത്തിയതിനെ തുടര്‍ന്ന് നല്‍കിയ പ്രാഥമിക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിഇഒയെ നീക്കിയത്. വ്യവസായ വകുപ്പ് പകരം സംവിധാനം ഏര്‍പ്പെടുത്താതെ നീട്ടിക്കൊണ്ടുപോവുന്നത് നിയമ വിരുദ്ധമായി തുടരുന്ന എംഡിക്ക് കോടതി വിധി സമ്പാദിക്കാന്‍ സമയം നല്‍ക്കുന്നതിനു വേണ്ടിയാണ് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. മണ്ഡലം എംഎല്‍എ എംഡിയുടെ സംരക്ഷണത്തിനുവേണ്ടി വ്യവസായ മന്ത്രിയുമായി നിരന്തരം ബന്ധപ്പെടുന്നത് തിരൂര്‍ മണ്ഡലം യുഡിഎഫില്‍ പരാതിക്കിടയാക്കിയിട്ടുണ്ട്. കെല്‍ടെക്‌സ് സര്‍ക്കാര്‍ അസിസ്റ്റഡ് സൊസൈറ്റിയാണ്. ഈ ഇന്‍ഡ്രസ്ട്രിയല്‍ സഹകരണ സംഘത്തിന്റെ ആസ്തിയുടെ 94 ശതമാനവും സര്‍ക്കാര്‍ ധനസഹായവും വായ്പയുമാണ്. മാനേജിങ് ഡയറക്ടര്‍/ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ തസ്തികയിലെ നിയമനം സംബന്ധിച്ച് ്പറഞ്ഞിരിക്കുന്നത് ടെക്‌സ്‌ഫെഡിന്റെ ഭരണപരമായ കാര്യങ്ങളില്‍ ചുരുങ്ങിയത് 15 വര്‍ഷമെങ്കിലും പരിചയമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥനെയോ അല്ലെങ്കില്‍ വ്യവസായ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയുടെ ഗ്രേഡില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനയോ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലോ അധിക ചുമതലയിലോ നിയമിക്കുകയോ വേണം.
അല്ലെങ്കില്‍ ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും 15 വര്‍ഷത്തെ സേവന പരിചയവുമുള്ള ഉദ്യോഗസ്ഥനെ കെല്‍ടെക്‌സിനു നേരിട്ട് നടപടി ക്രമങ്ങള്‍ പാലിച്ച്് സര്‍ക്കാര്‍ അനുവാദത്തോടെ നിയമനം നടത്താം എന്നതാണ്. കെല്‍ടെക്ക്‌സില്‍ എം കുഞ്ഞാലനെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ 2011 ലാണ് സര്‍ക്കാര്‍ നിയമിച്ചത്. ഇദ്ദേഹത്തിന് വിദ്യൂര വിദ്യഭ്യാസം വഴി ഇതരസംസ്ഥാന യൂനിവേഴിസിറ്റിയുടെ എംബിഎ സര്‍ട്ടിഫിക്കറ്റാണുള്ളത്. പ്രസതുത എംബിഎ കേരളത്തിലെ ഏതെങ്കിലും യൂനിവേഴിസിറ്റി അംഗീകരിച്ചതായുള്ള ഈക്വലന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല.
നേരിട്ടുള്ള നിയമനത്തിനായി പത്ര പരസ്യം ഇന്റര്‍വ്യൂ, പ്രൊഫഷനല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവയെ അറിയിക്കുക തുടങ്ങിയ നടപടികള്‍ എംഡിയുടെ നേരിട്ടുള്ള നിയമനത്തിനായി പാലിച്ചിരുന്നില്ല. താല്‍കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് കാറ്റഗറിയില്‍ 10 പേരെയും വര്‍ക്കര്‍ വിഭാഗത്തില്‍ 20 പേരെയും സംഘം നേരിട്ട് നിയമനം നടത്തിയിട്ടുണ്ട്. 2015-16 ലെ കോ-ഓപറേറ്റീവ് ഓഡിറ്റിങ് റിപോര്‍ട്ടില്‍ താല്‍ക്കാലിക നിയമനം തുടരുന്നത് സംബന്ധിച്ചുള്ള ന്യൂനത രേഖപ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it