സാലറി ചലഞ്ച്; നിലപാട് തിരുത്തി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ജീവനക്കാരില്‍ നിന്നു നിര്‍ബന്ധിതമായി ശമ്പളം പിടിക്കുന്ന നിലപാടില്‍ നിന്നു പിന്മാറി ദേവസ്വം ബോര്‍ഡ്. താല്‍പര്യമുള്ള ജീവനക്കാര്‍ അവര്‍ക്കിഷ്ടമുള്ള തുക നല്‍കിയാല്‍ മതിയെന്ന് ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. ശമ്പളം നല്‍കാന്‍ തയ്യാറാവാത്ത ജീവനക്കാര്‍ ്രപത്യേകം വിസമ്മത പത്രം നല്‍കുകയും വേണ്ട. ഈ സാഹചര്യത്തില്‍ തിരുത്തിയ ഉത്തരവ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നു യോഗശേഷം പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ക്ഷേത്ര പുനരുദ്ധാരണത്തിനുമായി ജീവനക്കാരുടെ ശമ്പളത്തില്‍നിന്നും ഉല്‍സവബത്തയില്‍നിന്നും നിര്‍ബന്ധമായി പണം പിടിക്കുമെന്നായിരുന്നു ഉത്തരവി ല്‍ പറഞ്ഞിരുന്നത്. ഇതിനെതിരേ ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് ഫ്രണ്ട് ഹൈക്കോടതിയെ സമീപിച്ചു. നിര്‍ബന്ധിത ശമ്പളപ്പിരിവ് പിടിച്ചുപറിയാണെന്നു കോടതി വ്യക്തമാക്കിയതോടെയാണ് നിലപാട് മാറ്റത്തിനു ദേവസ്വം ബോ ര്‍ഡ് നിര്‍ബന്ധിതമായത്.
Next Story

RELATED STORIES

Share it